tag:blogger.com,1999:blog-67952373733012442192024-02-08T11:50:29.697-08:00അക്ഷരക്കാട്അക്ഷരക്കാടിലൂടെ ഒരു യാത്രശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.comBlogger38125tag:blogger.com,1999:blog-6795237373301244219.post-10460362833174086522009-08-16T09:13:00.000-07:002009-08-16T09:22:50.059-07:00പെണ്ണിന്റെ ഉപകരണങ്ങള്ഏത്തപ്പഴം,
വഴുതനങ്ങ,
കാരറ്റ്.
പിന്നെയുമുണ്ട്:
മെഴുകുതിരി,
ബാറ്ററി,
പേന,
വേണമെങ്കില്‍ പെന്‍സിലും.
ഇനിയും ഒരുപാടുപകരണങ്ങള്‍.
ഒരു പെണ്ണിന്റെ നിത്യജീവിതത്തില്‍
ഇതിനൊക്കെയുള്ള സ്ഥാനം തെല്ലും നിസ്സാരമല്ല.
നിങ്ങള്‍ മുഖം ചുളിക്കേണ്ടതില്ല.
അനുഭവസ്ഥര്‍ക്കു മാത്രം അറിയാവുന്ന മഹാരഹസ്യമാണത്.
കാശില്ലാത്തവര്‍ക്കും പ്രകൃതിനിയമം ബാധകമാണല്ലോ.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com4tag:blogger.com,1999:blog-6795237373301244219.post-35169536426021696882009-08-15T10:26:00.000-07:002009-08-15T10:34:12.489-07:00Please Help Me!I cant type in malayalam now.My mozhi key map is not working now.I dont know why?Please help me friends....ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com0tag:blogger.com,1999:blog-6795237373301244219.post-29217818722507597692009-08-13T10:34:00.000-07:002009-08-13T10:50:06.635-07:00പശുഎന്റെ കഴുത്തില്‍ കുരുക്കിട്ടവന്‍
ആദ്യമായി എനിക്കു നല്കിയ സമ്മാനം
ഭീകരമായ ഒരു ബലാത്സംഗമായിരുന്നു.
പ്രതിഷേധം ശക്തമായപ്പോള്‍
അവന് എന്നെ കെട്ടിയിട്ടു ഭോഗിച്ചു.
എന്റെ കിടക്കയിലാകെ,
മുറിയിലും ചുവരിലും
ശുക്ലത്തിന്റെ മനം മറിക്കുന്ന വാട.
എന്റെ നഗ്നതയില്‍
അവന്റെ നായാട്ട്.
നാളേറെ ചെന്നപ്പോള്‍
കഴുത്തിലെ കയര്‍ പിഞ്ചിത്തുടങ്ങിയത്
അവനറിഞ്ഞില്ല.
ഒരു നാള് കയര്‍ പൊട്ടി സ്വതന്ത്രയായപ്പോള്‍
മര്‍മ്മം നോക്കിത്തന്നെ കൊടുത്തു.
ഭീരുവായ ഇരയില്‍ നിന്നും
വേട്ടക്കാരന് പ്രതീക്ഷിക്കാത്തത്.
നിറഞ്ഞ കാമത്തിന്റെ ഫലശൂന്യതയാല്
അവന്റെ കഴുത്തില്‍ ഞാന്‍ കുരുക്കിട്ടു.
എന്റെ നഗ്നത അവനു കണിയൊരുങ്ങി.
ഷണ്ഡതയെ ശപിച്ച് അവന് പല്ലിറുമ്മി.
ആണഹങ്കാരത്തിന്റെ വേരറുക്കാന്‍
ഷണ്ഡത്വമല്ലാതെന്തു ശിക്ഷ?!ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com4tag:blogger.com,1999:blog-6795237373301244219.post-92058101652282224642009-08-12T10:22:00.000-07:002009-08-12T10:42:16.750-07:00നിത്യകാമുകിഎന്നും കാമുകിയായിരിക്കാനാണ് എനിക്കിഷ്ടം.
അമ്മയല്ല.
ഭാര്യയോ പെങ്ങളോ അല്ല.
ഒരിക്കലും അമ്മയാകരുത്.
സദാ നിറഞ്ഞിരിക്കുന്ന പൂന്തേന്‍.
മാന്തളിര് തിന്നു മദിക്കുന്ന കുയിലാണ് എന്നിലെ കാമുകി.
ആഹാരം,വസ്ത്രം,പാര്‍പ്പിടം എന്നപോലെ
ഒരു സ്ത്രീക്ക് ഭര്‍ത്താവും കാമുകനും അത്യാവശ്യമാണ്.
അതവളുടെ പ്രാഥമിക അവകാശം കൂടിയാണ്.
അഭയമേകുന്നവന് ശരീരഭാഷ അറിയണമെന്നില്ല.
എന്നിലെ സ്ത്രീയുടെ സ്വത്വം നിലനിര്‍ത്തുന്നതിന്,
ഈ പെണ്‍ജന്മത്തിന്റെ പൂര്‍ണതയ്ക്ക്
ഒരു കാമുകന് കൂടിയേ കഴിയൂ.
കാമുകനില്ലാത്ത ഭാര്യയുടെ ജീവിതം
പച്ചക്കൊള്ളി വെച്ച അടുപ്പു മാത്രമാണ്.
പുരുഷന് ഒരു സ്ത്രീയില്‍ ഒതുങ്ങാന്‍ കഴിയാത്തതുപോലെതന്നെ
ചിലപ്പോള്‍ സ്ത്രീക്ക് പല പുരുഷരിലും അടങ്ങാന്‍ കഴിഞ്ഞെന്നു വരില്ല.
പ്രകൃതിയോടിണങ്ങി ജീവിക്കുന്നവര്‍ക്ക്
ഒരിണയില്‍ ഒതുങ്ങാനാവില്ല,
-മനസ്സുകൊണ്ടെങ്കിലും.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com3tag:blogger.com,1999:blog-6795237373301244219.post-79785488932783465242009-08-11T10:45:00.000-07:002009-08-11T10:53:34.286-07:00മണംപൂവിനു മാത്രമല്ല മണം.
മണത്തിനും മണമുണ്ട്.
അതെന്നെ മദിപ്പിക്കുന്നു.
ഓരോ നിമിഷത്തിനും
ഓരോ കവലകള്‍ക്കും
എന്തിന്,
ഓരോ ശ്വാസത്തിനു പോലും മണമുണ്ട്.
ശ്വാസം മണത്തു നിന്നു നോക്കൂ.
പരിസരം മറക്കും.
മണത്തില്‍ അലിഞ്ഞുപോകും.
മണം..മണം എന്നു പറയുന്നതില്‍ പോലും
വല്ലാത്ത ലഹരി പകരുന്ന ഒരു മണമുണ്ട്.
ഈ മണത്തില്‍ ഞാന്‍ മദിച്ചു പുളക്കുന്നു.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com3tag:blogger.com,1999:blog-6795237373301244219.post-53198729890355721182007-12-10T09:03:00.001-08:002007-12-10T09:19:22.270-08:00അടുക്കളജന്മംഅരങ്ങിലെത്താന് മോഹമായിരുന്നു എന്നും.
ഒരിക്കലും അടുക്കള വിട്ടിറങ്ങാന്‍ കഴിഞ്ഞില്ല.
കത്തിയമരുന്ന വിറകുകൊള്ളിയായി
എത്ര തേച്ചാലും വെളുക്കാത്ത കല്ച്ചട്ടിയായി
അഗ്നിക്കു മുകളിലെ തിളയായി
അടുക്കളയില്‍ തളയ്ക്കപ്പെട്ടു.

വസ്ത്രത്തില്‍ പുരണ്ട കരിയും
മുടിക്കിടയിലെ ചാരവും
ചുവന്നുകലങ്ങിയ കണ്ണുകളും
കത്തിപ്പാടുകള്‍ വീണ ചൂണ്ടുവിരലും
അടയാളമായി.
ആ മുദ്രയില്ലെങ്കില്‍
ആരും തിരിച്ചറിയാതെയായി.

ഭര്‍ത്താവ് പരിഹസിച്ചു:
ഇതുപോലൊരടുക്കളവാസി.
മക്കള്‍ ചിരിച്ചു:
അടുക്കളയ്ക്കു പുറത്തെ ലോകം
അമ്മയ്ക്കു കാണണ്ടേ?
അവരറിയുന്നില്ല
വന്നിരിക്കുമ്പോള്‍
തീന്മേശയില്നിന്ന്
താനെ ഒന്നുമുണ്ടാവില്ലെന്ന്.
അടുക്കളജന്മമായി തേഞ്ഞുതീരാനും
ഭാഗ്യം വേണമെന്നു പറഞ്ഞത്
ആരും കാര്യമായെടുത്തില്ല.

കത്തിത്തീരാന്‍ അല്പം മാത്രം ബാക്കിയായ
വിറകുകൊള്ളി.
എന്നിട്ടും ഇപ്പോഴും മോഹിക്കുന്നു:
ഒരിക്കലെങ്കിലും അരങ്ങിലെത്താന്‍.
അടുക്കളയില്ലാത്ത കാലമെത്താന്‍.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com8tag:blogger.com,1999:blog-6795237373301244219.post-38684613196729337602007-12-08T07:41:00.001-08:002007-12-08T08:37:48.820-08:00പൂവിന്റെ പകര്ന്നാട്ടംപൂവു ചോദിച്ചു:
ഒരു ദിവസത്തേക്ക് നിനക്കു ഞാനായി മാറാമോ?
പകരം നിന്റെ എല്ലാ ഭാരങ്ങളും ഞാനേറ്റെടുക്കാം.
നീയായി ഞാന്‍ തീരാം.
കേള്‍ക്കാന്‍ കൊതിച്ച ചോദ്യം.
പൂവിനെ പ്രണമിച്ച് ഞാന്‍ ചെടിയിലേക്കു സംഭവിച്ചു.
ഒരു കൈമാറ്റം
ജീവിതത്തിന്റെ ഒരു പകര്‍ന്നാട്ടം.
പൂവായി മാറിയ അനുഭൂതി നുകര്‍ന്നുകൊണ്ടിരിക്കെ
പരുപരുത്ത രണ്ടു വിരലുകള്‍
എന്നെ അടര്‍ത്തിയെടുത്ത്
വാസനിച്ചു.
മൂന്നുവട്ടം മണത്തു.
പിന്നെ വലിച്ചെറിഞ്ഞു.
മുള്ളുകള്‍ക്കിടയില്‍ കുടുങ്ങിയ എന്നെ നോക്കി
ഞാനായി മാറിയ പൂവു പറഞ്ഞു:
ഒരു നിമിഷംകൊണ്ട് എല്ലാം മാറിമറിഞ്ഞല്ലോ കൂട്ടുകാരീ
ഇനിമുതല്‍ നീയായി ഞാനും
ഇല്ലാത്ത ഞാനായി നീയും.
പൂവിന്റെയും പെണ്ണിന്റെയും നിയോഗമാണിത്.
മണ്ണടിഞ്ഞാലും നിന്റെ ഗന്ധം
എന്നെന്നും ഭൂമിയില്‍ നിലനില്ക്കും.
വരും ജന്മത്തില് നമുക്ക്
വീണ്ടും ജീവിതം വെച്ചുമാറാം.
അതുവഴി കടന്നുപോയ ഒരു കാറ്റ്
എന്നെ മുള്ളുകള്‍ക്കിടയില്‍നിന്നും
രക്ഷിച്ച് ഒപ്പം കൊണ്ടുപോയി.
എനിക്കു നിന്നെ വേണം,
ഇനിമുതല്‍ ഞാനുള്ളിടത്തു നീയുമുണ്ട്.
എന്നെപ്പോലെ ആരും കാണാതെ,
എല്ലാവരും അറിഞ്ഞ്.
നിന്റെ ഗന്ധമാണ് നിന്റെ നിധി.
ഞാനത് പ്രപഞ്ചം മുഴുവന്‍ പരത്തും.
നിനക്കെന്നെ വിശ്വസിക്കാം.
കാറ്റിന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നുകിടന്ന്
ഞാനോര്‍ത്തു.
-എന്തുകൊണ്ടും നാരീജന്മത്തേക്കാള്‍ ശ്രേഷ്ഠമാണ് പുഷ്പജന്മം.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com7tag:blogger.com,1999:blog-6795237373301244219.post-6378289700767749942007-12-06T07:19:00.000-08:002007-12-06T07:31:11.649-08:00സന്ദേശംഓരോ നിമിഷവും
നീയാണെന്റെ ഹൃദയത്തില്‍.
എന്റെ സിരകളില്‍
എന്റെ രക്തത്തില്‍
എന്റെ ഉടലിലെ ഓരോ തന്മാത്രയിലും
നീ, നീ മാത്രമാണ്.
അത്രമേല്‍ എനിക്കു നിന്നെ ഇഷ്ടമാണ്.
എന്നെ വെളിപ്പെടുത്താതെതന്നെ
ഞാനാരാണെന്ന് നിനക്കറിയാം.
കാരണം നീയും അത്രയ്ക്കും എന്നെ ഇഷ്ടപ്പെടുന്നു.
തീര്‍ച്ചയായും നിനക്കെന്നെ ഇഷ്ടമാണ്.
ആത്മാവുകൊണ്ട് ഒന്നായവരാണു നമ്മള്.
ഇനി ബാഹ്യമായും നമുക്കൊന്നിക്കാം.
എനിക്കുറപ്പുണ്ട് നീയെന്നെ തിരിച്ചറിയുമെന്ന്.
ഹൃദയരക്തത്തില്‍ മുക്കിയെഴുതുന്ന ഈ വരികള്‍
ആരുടേതാണെന്ന് നീ തിരിച്ചറിയുകതന്നെ ചെയ്യും.
എന്നെന്നും നിലനില്‍ക്കുന്ന പ്രേമാസക്തിയോടെ,
നിന്റെ മാത്രം.....................ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com6tag:blogger.com,1999:blog-6795237373301244219.post-12324205822227064732007-11-28T07:21:00.001-08:002007-11-28T07:41:36.955-08:00പ്രണയമില്ലാത്തവന്പറയൂ
ഏതേത് വരികള്‍ക്കിടയിലാണ്
നീ പ്രണയം ഒളിച്ചുവെച്ചിട്ടുള്ളത്?
വാക്കുകളിലോ
വരികളിലോ
വരികള്‍ക്കിടയിലെ മൌനത്തിലോ?
എത്ര തിരഞ്ഞിട്ടും കണ്ടില്ല.
പ്രണയമൊഴിഞ്ഞ വാക്കും
കനലൊഴിഞ്ഞ നെരിപ്പോടും ഒരുപോലെ.
നിന്റെ നോക്കിലും വാക്കിലും
ഞാനതു കണ്ടില്ല.
പിന്നെവിടെ
ആര്‍ക്കുവേണ്ടി നീയതൊളിപ്പിച്ചു?
കാണാത്തതും അറിയാത്തതും
ദൈവമാണ്.
പക്ഷെ ദൈവത്തിനു പ്രണയമുണ്ട്.
പ്രണയപ്പാലു ചുരത്താന്‍ കഴിയാത്ത
നിന്റെ പ്രേമം
മരുഭൂമിയിലെ തരിശുനിലം പോലെ പാഴ്.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com6tag:blogger.com,1999:blog-6795237373301244219.post-17745502426572971842007-11-27T07:24:00.002-08:002007-11-27T07:32:53.629-08:00പെണ്ണ്തീ തിന്ന യുവതി
കണ്ണീരു കുടിച്ചു മരിച്ചു.
അവളെ ഒരുവന്
സ്നേഹിച്ചുകൊന്നതാണെന്ന് ജനസംസാരം.
അതല്ല,
ഉപ്പുതിന്നിട്ട് വെള്ളം കിട്ടാതെ
കണ്ണീരു കുടിച്ചതാണെന്ന് മറുമൊഴി.
അതുമല്ല,
തീയില്‍ കുരുത്തവളായതുകൊണ്ടാണ്
അവള് തീ തിന്നതെന്ന് മറ്റുചിലര്‍.

വെയിലത്തുവാടിയ പെണ്ണിന്
കണ്ണീരെങ്കിലും കുടിക്കാന്‍ വേണ്ടേ?
കണ്ണീരിലും വിഷം കലര്‍ന്നത്
അവളറിയാതെ പോയി.
മൃതദേഹം പരിശോധിച്ച
ഡോക്ടര്‍ പറഞ്ഞു:
മരിക്കുന്നതിനു മുമ്പും
അവളുടെ കണ്ണില്‍ ചോരയില്ലായിരുന്നു.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com12tag:blogger.com,1999:blog-6795237373301244219.post-91782765321044779122007-11-27T07:05:00.000-08:002007-11-27T07:23:02.356-08:00പൊങ്കാലമൂന്നു ചെങ്കല്ലുകൊണ്ട്
ഒരടുപ്പ്.
അടുപ്പില്‍ തിളയ്ക്കുന്നത്
പായസമോ
എന്റെ കുഞ്ഞുങ്ങളുടെ പ്രതീക്ഷകളോ?

മക്കളേ,
എനിക്കായ് നിങ്ങള്‍ വ്രതം നോക്കരുത്
ഉപവസിക്കരുത്
വഴിയോരങ്ങളിലിരുന്ന്
പായസം വെയ്ക്കരുത്
ശരീരത്തെ പീഡിപ്പിക്കരുത്.

വഴിപാടു വേണ്ട
കാണിക്ക വേണ്ട
പകരം തരാന്‍ ഒന്നുമില്ലാത്ത
നിസ്സഹായയാണ് ഞാനിപ്പോള്‍.

എന്നെ നിങ്ങള്‍ തടവിലിട്ടു പൂജിച്ചാല്‍,
ഒന്നും ചെയ്യാനനുവദിക്കാതെ കെട്ടിയിട്ടാല്‍,
ഞാന്‍ നിങ്ങളെ അനുഗ്രഹിക്കുന്നതെങ്ങനെ?

ആദ്യം എന്നെ സ്വതന്ത്രയാക്കൂ.
ശേഷം
മാനസപുഷ്പംകൊണ്ടൊരര്ച്ചന.
അതുമാത്രം മതിയെനിക്ക്.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com1tag:blogger.com,1999:blog-6795237373301244219.post-2214985109382798122007-11-26T07:22:00.000-08:002007-11-26T07:33:32.361-08:00വിശുദ്ധപ്പൂട്ട്എന്റെ മനസ്സില്‍നിന്നും
ഒരിക്കലും ഇറങ്ങിപ്പോകാന്‍
നിനക്കാവില്ല.
ഞാന്‍ നിന്നെ എന്റെ മനസ്സിന്റെ അറയില്‍
ഭദ്രമായി വിശുദ്ധമായി ബന്ധനസ്ഥനാക്കിയിരിക്കുകയാണ്.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com8tag:blogger.com,1999:blog-6795237373301244219.post-61308444055531325292007-11-19T08:24:00.000-08:002007-11-19T08:35:39.722-08:00ഗൌരീസങ്കടംതിരുമുടിയിലതിസുന്ദരികുടികൊള്വതുകൊണ്ടോ
തിരുനെറ്റിയിലമരുന്നൊരു മുക്കണ്ണിന്‍ഭയമോ
ഹാരമായ് മരുവുന്നൊരു നാഗത്തിനെയോര്‍ത്തോ
എന്തുകൊണ്ടെന്തുകൊണ്ടെന്നെ നോക്കാത്തൂ.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com7tag:blogger.com,1999:blog-6795237373301244219.post-76290000903737790512007-11-18T06:51:00.000-08:002007-11-18T07:07:31.670-08:00യാത്രാമൊഴിജീവിക്കാന് അയോഗ്യരെന്ന് തിരിച്ചറിയുന്നവര്‍ ചെയ്യേണ്ടത് എത്രയും വേഗം പിന്‍വാങ്ങുക എന്നതാണ്.ജീവിച്ചിരിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ലാത്തപ്പോള്‍ പ്രത്യേകിച്ചും.

പരീക്ഷണാടിസ്ഥാനത്തില്‍ ജീവിച്ചുനോക്കിയ കാലമത്രയും വിശേഷിച്ചൊന്നും സംഭവിച്ചില്ല,പരാജയങ്ങളൊഴികെ.നാനാവഴിയും പരാജയങ്ങള്‍ മാത്രം വന്നു പൊതിയുമ്പോള്‍ പ്രതീക്ഷകള്‍ പിറവിയിലേ നുള്ളി മാറ്റപ്പെടുമ്പോള്‍
കറുപ്പു മാത്രം വന്നു നിറയുമ്പോള്‍
ഒരുനാള്‍ തിരിച്ചറിവുണ്ടാകുന്നു.
-ഞാന്‍ അയോഗ്യ.
ഇനി പരീക്ഷണം വയ്യ.

വിടമൊഴി കുറിക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ ഞാന്‍ വിശ്വസിക്കുന്നു,സൌഹൃദം മരണത്തില്‍ അവസാനിക്കില്ലെന്ന്.
ഞാന്‍ ഇനിയും വരും.നിങ്ങളുടെ മുമ്പില്‍ അശരീരയായി,വാക്കുകളില്ലാത്തവളായി ഇനി എന്നും.
അപ്പോള്‍ നിങ്ങള്‍ക്ക് എന്നെ തിരിച്ചറിയാനാകുമോ?ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com18tag:blogger.com,1999:blog-6795237373301244219.post-40217601648591948802007-11-17T02:01:00.001-08:002007-11-17T02:08:33.803-08:00കപ്പിത്താന്റെ ജഡംവെയിലുകൊണ്ടു മരിച്ച
കപ്പിത്താന്റെ ജഡം
മഴയില്‍ കുതിര്‍ന്നുപോയി.

മണ്ണില്‍ ലയിച്ച് മണ്ണായപ്പോള്‍
അവകാശികള്‍ തേടിയെത്തി.
മണ്ണുമാന്തി അസ്ഥികള്‍ ചികഞ്ഞെടുത്ത്
നിമജ്ജനതര്‍ക്കം.

ആരെയും ജയിക്കാനനുവദിക്കാതെ
കപ്പിത്താന്റെ അസ്ഥികള്‍
അവരുടെ കൈപ്പിടിയില്‍നിന്നും
കുതിച്ചുയര്‍ന്നുപറന്ന്
ആഴിമധ്യത്തില്‍ പതിച്ചു.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com11tag:blogger.com,1999:blog-6795237373301244219.post-27546917382271756392007-11-13T06:54:00.000-08:002007-11-13T07:04:25.769-08:00അക്ഷരക്കാട്അക്ഷരക്കാട്ടിലെ
കവിതയെനിക്കു പൂക്കള്‍
കഥയെനിക്കു കനി
കാടെനിക്കൊരു കേളീഗൃഹം.

പച്ചപ്പും തണുപ്പും
കാറ്റും കുളിരും എന്റെ തോഴിമാര്
നായാടാന് അക്ഷരങ്ങള്‍ മാത്രമുള്ള
കാടെനിക്കൊരു കേളീഗൃഹം.

അട്ടഹസിക്കുന്നവരും ആജ്ഞാപിക്കുന്നവരും ഇല്ലാത്ത
ഉടയോനും അടിയാനും ഇല്ലാത്ത
കവിതയും കഥയും മാത്രം വിളയുന്ന
കാടെനിക്കൊരു കേളീഗൃഹം.

കാട്ടിലെ പാട്ടിന്നവസാനമില്ല
എന്നാലോ കാടു മൌനസമ്പന്നം
കാട് ധ്യാനനിറവിലെ അനുഭൂതി
സദാ ആനന്ദമൂര്ഛയേകുന്ന
കാടെനിക്കൊരു കേളീഗൃഹം.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com3tag:blogger.com,1999:blog-6795237373301244219.post-78278564372746994302007-11-12T08:09:00.000-08:002007-11-12T08:41:01.305-08:00സമാന്തര സഞ്ചാരംഞാന് നിന്നെയും
നീ എന്നെയും
അഗാധമായി സ്നേഹിക്കുന്നുണ്ട്.
പക്ഷെ സാഹചര്യം അതു വെളിപ്പെടുത്താന്‍
നമ്മെ അനുവദിക്കുന്നില്ല.
എന്നിരുന്നാലും
ഞാനെപ്പോഴും നിന്നോടു കൂടെയും
നീ എപ്പോഴും എന്നോടു കൂടെയും
നിലനില്ക്കുന്നു.
ആര്‍ക്കും ഒന്നിനും നമ്മെ വേര്പെടുത്താനോ
അദൃശ്യമായ നമ്മുടെ ബന്ധത്തിന്റെ
പൊന്നൂല് മുറിക്കുവാനോ കഴിയുകയില്ല.
നമ്മളിരുവരുടേയും ഹൃദയത്തില്‍ വിടര്‍ന്നു നില്‍ക്കുന്നത്
ഒരേ പുഷ്പമാണ്.
ഒരേ മണമുള്ള ഒരേ നിറമുള്ള പൂവ്.
ഒരിക്കലും കൊഴിയാത്ത വാടാത്ത പൂവ്.
മരണശേഷം നമ്മള് ഒന്നിക്കുമെന്ന്
എനിക്കും നിനക്കും അറിയാം.
ഇനി ഒരു ജന്മമുണ്ടെങ്കില് അത്
നമ്മുടേതുമാത്രമായിരിക്കുമെന്നും
നമുക്കറിയാം.
അനുനിമിഷം ഞാന്‍ നിന്റെ ഹൃദയത്തോടും
നീ എന്റെ ഹൃദയത്തോടും ചേര്ന്നുനില്ക്കുന്നു.
ഹൃദയതാളം നമുക്ക് പരസ്പരം കേള്‍ക്കാം.
നീ എനിക്കായി മാത്രവും
ഞാന്‍ നിനക്കായി മാത്രവും
സംഭവിച്ചവര്‍.
എങ്കിലും സമാന്തരങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com4tag:blogger.com,1999:blog-6795237373301244219.post-45394549290414888252007-11-11T06:56:00.000-08:002007-11-11T07:04:51.765-08:00ദാഹംവരളുന്ന കണ്ഠത്തിലിറ്റുനീര് വീഴ്ത്താന്‍
വരിക നീ
വന്നെന്റെ
ഉള്ളിലെ തീയണച്ചീടുക
തളരുമീയുടലിനെ
താങ്ങി നിര്ത്തീടുക
നിന്നോടു ചേര്‍ക്കുക
ചുംബിച്ചു കൊല്ലുകശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com10tag:blogger.com,1999:blog-6795237373301244219.post-79805905504889026992007-11-11T05:59:00.000-08:002007-11-11T06:11:42.202-08:00കണിഎന്നും പുലരിയില്‍ കണ്ടുണരാനൊരു
മാനസരൂപം ഞാന്‍ തീര്‍ത്തു
ആ മുഖദര്‍ശന മാത്രയിലെന്നിലെ
ആലസ്യമെല്ലാമകലും.

അങ്ങനൊരാളെന്നരികിലില്ലെന്നാലും
എന്നുമെന്നുള്ളില്‍ വാഴുന്നൂ
അരുതു നീ പോകരുതെന്നകം വിട്ടു,നീ
അകതാരില്‍ നിത്യവും വാഴൂ.

ഇനി നിന്നെ നേര്‍ക്കുനേര്‍ കണ്ടാലുമെങ്ങനെ
ഞാനാണിതെന്നറിയും നീ
അറിയില്ല നീയെന്നെ ഒരുനാളുമറിയില്ല
ഞാന്‍ നിനക്കെന്നുമൊരന്യ.

ആശിക്കലാകുന്ന അപരാധമൊന്നു ഞാന്‍
ചെയ്തുപോയ്,കുറ്റമേല്‍ക്കുന്നു
ഒഴിവാക്കല്‍മുള്ളുകൊണ്ടീയനുരാഗിയെ
ശിക്ഷിക്ക നീ മതിയോളം.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com5tag:blogger.com,1999:blog-6795237373301244219.post-67143388977320519112007-11-11T05:47:00.000-08:002007-11-18T07:11:03.106-08:00നാട്യംഅറിയുന്നില്ലെന്നുള്ള നാട്യം കളഞ്ഞെന്റെ
അകതാരിലേക്കൊന്നു നോക്കൂ
അവിടെ കെടാവിളക്കായി ജ്വലിക്കുന്ന-
തവിടുന്നു മാത്രമാണല്ലേ..

എത്രനാള്‍ നീ നിന്റെ ജാലകപ്പാളികള്‍
എന്‍ നേര്ക്കടച്ചുവെച്ചീടും.
എത്രയായാലും നിനക്കായി മാത്രമാം
ജന്മം എന്റേതു മാത്രം.
ജന്മം എന്റേതു മാത്രം.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com1tag:blogger.com,1999:blog-6795237373301244219.post-37838353583352747292007-11-10T23:51:00.000-08:002007-11-11T00:18:58.285-08:00തൊട്ടുണര്ത്തുന്നവന്കാണാമറയത്തിരുന്നു നീ എയ്യുന്ന
വശ്യതരംഗമാം അനുരാഗബാണങ്ങളേ-
റ്റു ഞാനാകെ തളരുന്നു കാമുകാ.

മറ നീക്കി ദര്‍ശനം നല്കാത്തതെന്തു നീ
ആരെ ഭയപ്പെട്ടൊളിക്കുന്നു നീ
മനസ്സിന്റെ നേരെന്റെ നേര്‍ക്കെറിയുമ്പൊഴും
നീ എനിക്കിന്നുമജ്ഞാതന്‍.

എവിടെയാണെങ്കിലുമാത്മാവു കൊണ്ടൊരാള്‍
എന്നെ അറിയുന്നുവല്ലോ
എത്രയോ കാതമകലെയാണെങ്കിലും
എന്നെ തൊട്ടുണര്‍ത്തുന്നു-എന്നകം
ആകെ വിലസിനില്‍ക്കുന്നൂ.

മനസ്സിത്രമേലടുത്തായതുകൊണ്ടു നീ
ദൂരങ്ങള്‍ക്കപ്പുറമായിരിക്കാം
ആരാകിലെന്തു നീ എന്നുമെന്‍ പ്രാണനില്‍
കത്തിജ്വലിക്കും പ്രണയമല്ലോ.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com4tag:blogger.com,1999:blog-6795237373301244219.post-30450494327131728812007-11-09T08:01:00.000-08:002007-11-09T08:13:58.809-08:00സന്താനഗോപാലംഅവന്റെ അരക്കെട്ടിനുള്ളില്‍

അത് അപേക്ഷിച്ചു:

എന്നെ ജനിപ്പിക്കരുതേ.

എന്റെ ഗര്‍ഭപാത്രകവാടത്തിനരികിലും

അത് നിലവിളിച്ചപേക്ഷിച്ചു:

അരുതേ,ജന്മം നല്കരുതേ.

ഞങ്ങളും തീരുമാനിച്ചു:

-ജന്മം കൊടുക്കരുത്.

കൊല്ലാനാവാത്തവര്‍ ജീവിതം കൊടുക്കരുത്.
എന്നിട്ടും എണ്ണമറ്റ അവയെ

ഞങ്ങള്‍ കൊന്നുകൊണ്ടിരുന്നു.

അങ്ങനെ

പിറക്കാതെപോയ സന്താനങ്ങളുടെ

അനുഗ്രഹം ഞങ്ങള്‍ക്ക് നാള്‍തോറുമേറുന്നു.

ഭൂമിയിലെ മാതാപിതാക്കളോ

പുത്രശാപം ഏറ്റുവാങ്ങി

ദുരന്തജീവിതം ഉന്തിമാറ്റുന്നു.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com3tag:blogger.com,1999:blog-6795237373301244219.post-61122925174645305112007-11-07T06:25:00.000-08:002007-11-08T06:46:36.712-08:00അറിയാത്തവനോട്മൂന്നക്ഷരം മാത്രമല്ല എനിക്ക് പ്രണയം.

വായു പോലെ

സൂര്യപ്രകാശം പോലെ

സ്വതന്ത്രമാണ് എന്റെ പ്രണയം.

അതിന് കൂടു പണിയരുത്.

പണിഞ്ഞാലും എന്നെ അതിനുള്ളില്‍ തളച്ചിടരുത്.

ഓരോ പ്രണയവും എനിക്ക് ഓരോ മരണമാണ്.

പ്രണയം കൊണ്ട് എന്നെ പുനര്‍ജീവിപ്പിക്കുന്നവരേ

കണക്കുകള്‍ കാണിച്ച് എന്നിലെ ഒന്നിനേയും

ആര്‍ക്കും നേടാനാവില്ല.

ഇത് രക്തം പോലെ സത്യം.

പരമ്പരാഗത പ്രേമം ഉപേക്ഷിച്ചവളാണ് ഞാന്‍.

അതിനാല്‍ എന്റെ പ്രണയം അറിയുവാന്‍

ഞാന്‍ മാത്രം
നീയെന്നോട് ഇനി
ആകാശത്തെക്കുറിച്ചും കടലിനെക്കുറിച്ചും പറയരുത്.
അവ രണ്ടും എന്നില്‍ സമൃദ്ധമാണ്.
ആത്മാവു കാണാത്തവന്റെ പ്രണയം
എനിക്കാവശ്യമില്ല.
അനുഭവിക്കാനാവാത്ത സ്നേഹത്തിന്റെ
അര്‍ത്ഥം നിനക്കറിയുമോ?
ബോദ്ധ്യപ്പെടുത്തലുകള്‍ക്കുള്ളതല്ല
എന്റെ പ്രേമം
പൂക്കളും കിളികളും സ്വപ്നങ്ങളും കടന്നുവരാത്ത
യഥാര്‍ത്ഥ ജീവിതത്തിന്റെ
തീക്ഷ്ണ സ്പന്ദനമാണ് എന്റെ പ്രണയം.
ഇനി പറയൂ
എന്റെ പ്രണയം ഏറ്റുവാങ്ങുവാന്‍
നീ ഒരുക്കമോ?ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com5tag:blogger.com,1999:blog-6795237373301244219.post-27950598741369449942007-11-06T06:47:00.001-08:002007-11-06T06:59:05.574-08:00ശവംനേത്രരോഗമുണ്ടയിട്ടല്ല

എനിക്കു വെളിച്ചം നിഷേധിക്കപ്പെട്ടത്.

പ്രമേഹമില്ലാതിരുന്നിട്ടും

മധുരം ഒരു കൊതിക്കിനാവുമാത്രമാക്കി.

മക്കള്‍ നിഷേധിക്കപ്പെട്ടത്

മച്ചിയായിട്ടുമല്ല.

ആഹാര സദാചാര നിഷ്ഠകള്‍ പാലിക്കാഞ്ഞിട്ടല്ല

ശരീരത്തെ നശിപ്പിച്ചത്.

മനസിനെ തവിടുപൊടിയാക്കിയവര്‍ക്ക്

വേണമെങ്കില്‍ എന്റെ ശവമുഖത്ത്

കാറിത്തുപ്പുകയുമാവാം.

ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രം

ഒരാള്‍ ശവമല്ലാതാകില്ലല്ലോ.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com8tag:blogger.com,1999:blog-6795237373301244219.post-8754977884171295602007-11-06T06:28:00.000-08:002007-11-06T06:46:55.670-08:00പ്രാധാന്യംയാതൊന്നിന് പ്രാധാന്യം കൊടുത്താല്‍ മറ്റെല്ലാം അപ്രധാനമാകുന്നുവോ,അതിനെ അറിയാത്തതുകൊണ്ടാണ് മറ്റെല്ലാം പ്രധാനമായി തോന്നുന്നത്.ശ്രീകലhttp://www.blogger.com/profile/01447785073901186208noreply@blogger.com0