Thursday, December 6, 2007

സന്ദേശം

ഓരോ നിമിഷവും
നീയാണെന്റെ ഹൃദയത്തില്‍.
എന്റെ സിരകളില്‍
എന്റെ രക്തത്തില്‍
എന്റെ ഉടലിലെ ഓരോ തന്മാത്രയിലും
നീ, നീ മാത്രമാണ്.
അത്രമേല്‍ എനിക്കു നിന്നെ ഇഷ്ടമാണ്.
എന്നെ വെളിപ്പെടുത്താതെതന്നെ
ഞാനാരാണെന്ന് നിനക്കറിയാം.
കാരണം നീയും അത്രയ്ക്കും എന്നെ ഇഷ്ടപ്പെടുന്നു.
തീര്‍ച്ചയായും നിനക്കെന്നെ ഇഷ്ടമാണ്.
ആത്മാവുകൊണ്ട് ഒന്നായവരാണു നമ്മള്‍.
ഇനി ബാഹ്യമായും നമുക്കൊന്നിക്കാം.
എനിക്കുറപ്പുണ്ട് നീയെന്നെ തിരിച്ചറിയുമെന്ന്.
ഹൃദയരക്തത്തില്‍ മുക്കിയെഴുതുന്ന ഈ വരികള്‍
ആരുടേതാണെന്ന് നീ തിരിച്ചറിയുകതന്നെ ചെയ്യും.
എന്നെന്നും നിലനില്‍ക്കുന്ന പ്രേമാസക്തിയോടെ,
നിന്റെ മാത്രം.....................

6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

oru pranayaleganam pole...

രാജന്‍ വെങ്ങര said...

പ്രണയമാപിനിയുടെ
രസഗുളിക
ലാഭനഷ്ടങ്ങളുടെ
കള്ളികളിലൂടെ
എങ്ങുമല്ലാതെ
ഉരുണ്ടിറങ്ങി തെന്നുംബോള്‍
അവള്‍
‍പ്രണയത്തിനു
നിര്‍വചനം തേടുകയായിരുന്നു...
ഇടവേളകള്‍
കഴിഞ്ഞപ്പോള്‍
‍മഴയൊഴിഞ്ഞ
ഒരു പകല്‍നേരം
പ്രണയത്തിനു
അവള്‍
കണ്ടെടുത്ത
നിര്‍വചനം
അവളവന്റെ
മുഖത്തേക്കു
വലിച്ചെറിഞ്ഞു.
"പ്രണയം ...മണ്ണാംങ്കട്ട"മേല്‍ കവിതയുടെ മുഴുവനും നിങ്ങള്‍ക്കു എന്റെ ബ്ളോഗില്‍ വായിക്കാം.
താങ്കളുടെ രചനകള്‍ നന്നയിട്ടുണ്ട്.ഭാവുകങ്ങള്‍

മന്‍സുര്‍ said...

ശ്രീകല...

അഭിനന്ദനങ്ങള്‍

ഒരു നദിയായ്‌ ഒഴുകിയെത്തും പുഴയില്‍
പുഴ ചേരുമൊരു കടലില്‍
അലയടികുമാ തിരകളില്‍
ഉണരുമൊരു ഗീതം പോലെ

ഒരു പ്രേമകാവ്യം

നന്‍മകള്‍ നേരുന്നു

Anonymous said...

പറയുന്നതും ഒരു പെണ്ണാണോ, എങ്കില്‍ പതിരുണ്ടാവുമതില്‍.
പ്രണയം കൊതിച്ച്‌, കരള്‍ നല്‍കിയ പുരുഷനെ കക്ഷത്തിലാക്കി
കൊല്ലാകൊല ചെയ്യിലെ, കളര്‍ഫുള്ളായത്‌ മാനത്ത്‌ കണ്ടാലെത്തിപ്പിടിക്കില്ലെ......

ശ്രീ said...

പ്രണയാര്‍‌ദ്രമായ വരികള്‍‌!

:)

Unknown said...

:)

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.