Tuesday, October 23, 2007

കടലോളം സ്നേഹം

ഭ്രാന്തമായ സ്നേഹമാണ് എനിക്കു വേണ്ടത്.
നിയതമായ ചട്ടക്കൂടിലൊതുങ്ങാത്ത
വേലിക്കെട്ടുകളില്ലാത്ത
അരുതുകളില്ലാത്ത
ഭ്രാന്തമായ സ്നേഹം.
സമ്പൂര്‍ണ സമര്‍പ്പണം.
പത്രത്തോടെയുള്ള നൈവേദ്യം.
അലരിയും ചുഴിയും കാറ്റും കോളും തിരകളും
മദിച്ചു മറിയുന്ന
ഒരു ഭ്രാന്തന്‍ കടലുപോലെ
എനിക്ക് സ്നേഹം തരാന്‍ ആരുണ്ട്‌?

7 comments:

Anonymous said...

ഒരിക്കലും നടക്കാത്ത ആശ.ഹഹഹ.....

ദിലീപ് വിശ്വനാഥ് said...

:-)

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം... "പത്രത്തോടെയുള്ള നൈവേദ്യം" ആണോ അതോ പാത്രത്തോടെയുള്ള നൈവേദ്യമൊ??

ശ്രീ said...

സ്വാഗതം!

ശ്രീകല said...

കണ്ണൂരാനേ,പാത്രം തന്നെയാണ് ഉദ്ദേശിച്ചത്.എന്നാല്‍ പത്രം എന്നതിന് ഇല എന്നും അര്‍ത്ഥമുണ്ടല്ലോ.അതുകൊണ്ട് തിരുത്തിയില്ല.നന്ദി.

നന്ദിയും സ്നേഹവും-
കുത്ത്,കോമ എന്നിവയ്ക്ക് വാല്‍‌മീകിക്ക്,
സ്വാഗതമോതിയ ശ്രീക്ക്,
പിന്നെ അജ്ഞാതനും.

Unknown said...

എത്രയാണോ സ്നേഹം വേണ്ടത് ,അത്രയും സ്നേഹം മറ്റുള്ളവര്‍ക്ക് നല്‍കുക . അപ്പോള്‍ തീര്‍ച്ചയായും ആവശ്യമുള്ള സ്നേഹം തിരിച്ചു കിട്ടും.
ആശംസകളോടെ,

Malathy David said...

What happened Sreekala, after 2007?
Withdrawing to your own Valmeekam like any other Indian girl? How do you discharge your anger and protest now? Or else, are you a grand mother now, converting the wrath into the cascades of affection?

Malathy David

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.