Wednesday, October 31, 2007

ഏകാകിനി

എല്ലാവരും എന്നെ വിട്ടകലുകയാണ്.
ഞാനടുക്കാന്‍ ശ്രമിക്കുന്തോറും അവരെല്ലാം
എന്നില്‍നിന്നോടിയകലുന്നു.
പ്രിയപ്പെട്ടവരേ,എനിക്ക് ഒന്നും വേണ്ട,
നിങ്ങളുടെ സ്നേഹം പോലും.
പക്ഷെ സ്നേഹിക്കാന്‍ എന്നെ അനുവദിക്കൂ.
ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.
എനിക്കൊന്നും വേണ്ട.
എന്നിട്ടും ഞാന്‍ നിങ്ങളുടെ ശത്രുവാകുന്നതെന്തുകൊണ്ട്?
വേനല്‍ വിഴുങ്ങിയ എന്റെ ശരീരത്തില്‍ തൊട്ടാല്‍
നിങ്ങള്‍ക്കു പൊള്ളും.
തൊടരുതെന്നെ.
സൌഹൃദത്തിന്റെ തീനാമ്പുകണ്ടു ഭ്രമിച്ചുപോയ ഈയലാണു ഞാന്‍.
എരിഞ്ഞടങ്ങിയിട്ടും നിങ്ങളെന്നെ വെറുക്കുന്നതെന്തിന്?
അതിരുകളില്ലാത്ത ആകാശമാണ് എനിക്ക് സൌഹൃദം.
അതിരുകള്‍ എനിക്ക് അരുതുകളാണ്.
സ്നേഹസൌഹൃദങ്ങള്‍ വിളമ്പുന്നവര്‍ക്ക്
പകരം കൊടുക്കാന്‍ തെറ്റിദ്ധരിക്കപ്പെട്ട എന്റെ സ്നേഹം മാത്രം.
ഞാന്‍ ഉടവാള്‍ പേറുന്ന ഉറയാണ്.
വാള്‍ത്തലകൊണ്ട് ഉള്ളുമുറിഞ്ഞവള്‍.
ഉള്ളില്‍ കിനിയുന്ന രക്തം കാണാന്‍ നിങ്ങള്‍ക്കാവില്ല.
ഞാനെന്ന വേഴാമ്പലിനുവേണ്ടി
ഒരിക്കലും സ്നേഹമഴ പെയ്യില്ല.
എങ്കിലും,എങ്കിലും,ഞാന്‍ പ്രതീക്ഷിക്കുന്നു.
അല്ലെങ്കില്‍ എന്നെ കൊല്ലൂ.
ഒരുതുള്ളി സയനയിഡെങ്കിലും എന്റെ നവിലിറ്റിച്ചു തരാന്‍
ദയ കാണിക്കൂ.

10 comments:

ഫസല്‍ ബിനാലി.. said...

Nee thanneyaanu kappal
Nee thanneyaanu kappithan
Nee thanneyaanu kadal
Nee thanneyaan kodunkaatt
Nee thanneyaanu kappal chennadukkenda theeravumenkil pinneyenthinaanu nee bhayappedunnathu
varendathu varenda samaythu varum
snehathinu thoalviyilla, innallenkil naale nee kodutha sneham thirichu kittum, nee koduthavarathinte vila thaamsiyaathe thirichariyum...

ദിലീപ് വിശ്വനാഥ് said...

ഞാന്‍ ഉടവാള്‍ പേറുന്ന ഉറയാണ്.
വാള്‍ത്തലകൊണ്ട് ഉള്ളുമുറിഞ്ഞവള്‍.

ഇങ്ങനെയൊരു ബിംബം ആരും ഉപയോഗിച്ചു കണ്ടിട്ടില്ല. കൊള്ളാം.
പക്ഷെ എന്തിനിത്ര നിരാശ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്നേഹസൌഹൃദങ്ങള്‍ വിളമ്പുന്നവര്‍ക്ക്
പകരം കൊടുക്കാന്‍ തെറ്റിദ്ധരിക്കപ്പെട്ട എന്റെ സ്നേഹം മാത്രം.

നല്ല വരികള്‍

ശ്രീ said...

നല്ല വരികള്‍‌...

:)

Anonymous said...

ഒരളവുക്കു പറവായില്ലൈ...!!!!

ഉപാസന || Upasana said...

വാല്‍മീകി പറഞ്ഞതിന് താഴെ ഒപ്പ് വക്കുന്നു
:)
ഉപാസന

ഇട്ടിമാളു അഗ്നിമിത്ര said...

മുടിഞ്ഞ നിരാശയാണല്ലൊ...

ഈ സയനൈഡിന്റെ ടേസ്റ്റ് ഒട്ടും കൊള്ളില്ലെന്ന്.. അതോണ്ട് ആ പരിപാടി വേണ്ട..

ഇനിയും വരാം ട്ടൊ...:)

വിനോജ് | Vinoj said...

നല്ല കവിത. വളരെ ഇഷ്ടപ്പെട്ടു.

വിനോജ്

chithrakaran ചിത്രകാരന്‍ said...

ഹഹഹ...!!!
സയനൈഡിന്റെ തരിയന്വേഷിച്ചു നടക്കുന്ന അവശകാമുകി... ചിത്രകാരനു വളരെ ബോധിച്ചിരിക്കുന്നു. ചിത്രഗുപ്തനോട് ചിത്രകാരന്റെ സ്നേഹാന്വേഷണം അറിയിക്കുക.
മൊബൈല്‍ നംബര്‍ നഷ്ടപ്പെട്ടതുകൊണ്ടുള്ള ..ഒരു ഉപകാര അഭ്യര്‍ത്ഥന.
ശുഭയാത്ര ആശംസിക്കുന്നു...!!!

റീനി said...

സ്നേഹസൌഹൃദങള്‍ വിളമ്പുന്നവര്‍ക്ക് തിരികെകൊടുക്കുന്ന സ്നേഹം തെറ്റിദ്ധരിക്കപ്പെട്ടുപോവുന്നത് വാ‍ങുന്നവരുടെ കുഴപ്പമല്ലേ? അതുകൊണ്ട് സയനൈഡ് വായിലൊഴിക്കാന്‍ വരട്ടെ.

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.