അരങ്ങിലെത്താന്‍ മോഹമായിരുന്നു എന്നും.
ഒരിക്കലും അടുക്കള വിട്ടിറങ്ങാന്‍ കഴിഞ്ഞില്ല.
കത്തിയമരുന്ന വിറകുകൊള്ളിയായി
എത്ര തേച്ചാലും വെളുക്കാത്ത കല്ച്ചട്ടിയായി
അഗ്നിക്കു മുകളിലെ തിളയായി
അടുക്കളയില്‍ തളയ്ക്കപ്പെട്ടു.
വസ്ത്രത്തില്‍ പുരണ്ട കരിയും
മുടിക്കിടയിലെ ചാരവും
ചുവന്നുകലങ്ങിയ കണ്ണുകളും
കത്തിപ്പാടുകള്‍ വീണ ചൂണ്ടുവിരലും
അടയാളമായി.
ആ മുദ്രയില്ലെങ്കില്‍
ആരും തിരിച്ചറിയാതെയായി.
ഭര്‍ത്താവ് പരിഹസിച്ചു:
ഇതുപോലൊരടുക്കളവാസി.
മക്കള്‍ ചിരിച്ചു:
അടുക്കളയ്ക്കു പുറത്തെ ലോകം
അമ്മയ്ക്കു കാണണ്ടേ?
അവരറിയുന്നില്ല
വന്നിരിക്കുമ്പോള്‍
തീന്മേശയില്നിന്ന്
താനെ ഒന്നുമുണ്ടാവില്ലെന്ന്.
അടുക്കളജന്മമായി തേഞ്ഞുതീരാനും
ഭാഗ്യം വേണമെന്നു പറഞ്ഞത്
ആരും കാര്യമായെടുത്തില്ല.
കത്തിത്തീരാന്‍ അല്പം മാത്രം ബാക്കിയായ
വിറകുകൊള്ളി.
എന്നിട്ടും ഇപ്പോഴും മോഹിക്കുന്നു:
ഒരിക്കലെങ്കിലും അരങ്ങിലെത്താന്‍.
അടുക്കളയില്ലാത്ത കാലമെത്താന്‍.
Subscribe to:
Post Comments (Atom)
Blog Archive
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
8 comments:
ആശയം അര്‍ത്ഥവത്തായിരിക്കുന്നു
അടുക്കള ഒരു അരങ്ങായി കണ്ടൂടെ?
ഓ, അങ്ങനെയൊന്നുനില്ലാന്നേ..
അങ്ങനെയെന്നു തോന്നിയാലങ്ങനെ, അല്ലെങ്കില്‍ അല്ല..
അതു തന്നെ.. :)
അടുക്കളയില്‍ സന്തോഷത്തോടെ പണിയെടുത്ത്, സന്തൊഷത്തോടെ, വെച്ചു വിളമ്പി, എല്ലാം സന്തോഷമയമാക്കുന്നവരുമുണ്ട്. (അല്ലാത്തവരുമുണ്ടാകും,)
ഇനിയും പോരട്ടെ, അടുത്തത്..
"വസ്ത്രത്തില്‍ പുരണ്ട കരിയും
മുടിക്കിടയിലെ ചാരവും
ചുവന്നുകലങ്ങിയ കണ്ണുകളും
കത്തിപ്പാടുകള്‍ വീണ ചൂണ്ടുവിരലും"
- ഒരു നാടന്‍ അമ്മ. -!
"എന്നിട്ടും ഇപ്പോഴും മോഹിക്കുന്നു:
ഒരിക്കലെങ്കിലും അരങ്ങിലെത്താന്‍."
- ചിന്തകളുള്ള അതേ അമ്മ. -!!
"എന്നിട്ടും ഇപ്പോഴും മോഹിക്കുന്നു:
അടുക്കളയില്ലാത്ത കാലമെത്താന്‍."
- ചിന്താരഹിതയായ ഏതോ ഒരമ്മ -(ആ നാമത്തിനവരര്ഹരാണോ)!!!
അടുപ്പു വേണ്ടാ..
അടുപ്പിരിക്കും അകവും വേണ്ടാ
അകത്തിരിക്കും അമ്മയും.
അരങ്ങത്തുറയട്ടെ അംഗനമാര്‍.
ആളറിയട്ടെ,ആരംമ്പമാവട്ടെ,
രംഭമാരിവരേ അംഗീകരിക്കട്ടെ!
പണികഴിഞ്ഞു,
പണിയൊടുങ്ങി
പടിക്കലെത്തുമീ പതിക്കു,
പച്ചവെള്ളമതുമതി.
പശിയേറിവന്ന പിള്ളേര്
അച്ഛനൊടു കൊന്ചിടട്ടെ
പോയി പൊതി വല്ലതും വാങ്ങിയാട്ടെ.
അടുപ്പു വേണ്ടാ..
അടുപ്പിരിക്കും അകവും വേണ്ടാ
അകത്തിരിക്കും അമ്മയും.
അടുപ്പണച്ചുകൊണ്ടാവരുതു,സ്ത്രീ വിമോചനം എന്നേ എനിക്കു പറയാനുള്ളൂ....അരങ്ങിലേറേ ആടിയവര്‍,അകമേ അവര്‍ക്കു നഷ്ടമായ .അടുക്കളയെ ഓര്‍ത്തു പലപ്പോഴും
ദു:ഖിച്ചിട്ടുണ്ടാവണം.
പ്രിയ പറഞ്ഞതാണൂ ശരി.അടുക്കളയെ അരങ്ങാക്കാമല്ലോ.
പിന്നെ ഇന്നു. എവിടെയാണൂ.. ഊതിയൂതി കരിപിടിക്കേണ്ട അടുപ്പു?സ്റ്റൌവ് / ഗ്യാസ് സ്റ്റൌ ഒക്കെ സാര്വത്രീകമയില്ലെ എങ്ങും.
സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ ഇതു കേട്ടു വാളെടൂക്കേണ്ടാ....
സ്ത്രീ അമ്മയും, കുടുംമ്പിനിയും ആവുംബോഴാണൂ അഴകേറുന്നതു...അല്ലേ..?
:)
അടുക്കളയില്ലാത്ത കാലം കാത്തിരുന്നോരൊക്കെ അടുക്കളയില്‍ തന്നെ അവസാനിച്ചിട്ടേയുള്ളു.
ഭര്‍ത്താവിന്റെ പരിഹാസത്തിലും മക്കളുടെ ചിരിയേ അമ്മ കാണൂ. അതാണു് അമ്മയുടെ ബലഹീനതയും!
"ബ്ലോഗരങ്ങില്" part time ആയും പങ്കെടുക്കാം എന്നു് അനുഭവസ്ഥ അമ്മമാര്‍! അപ്പോ പിന്നെ ഒരുങ്ങി പുറപ്പെടുകയേ വേണ്ടൂ! :)
Sreekala,
oru paadu arthangal undu thante varikalil.... athu adukkala verukkunna oru ammayudethaayi enikku kaanan pattunnilla.. marichu enthokkeyo kure koodi cheyyan vembunna oru manassine njaan kaanunnu. Valare yadrishchikam aayi aanu ee blog ippo kande... enthe ippo ezhuthunnilla? Manassil ullathu ezhuthu... aaru enthu parayunnu ennu nokkanda... aksharangalude lokam.. avidannu oru olichottam venda....
Maya
Post a Comment