Tuesday, August 11, 2009

മണം

പൂവിനു മാത്രമല്ല മണം.
മണത്തിനും മണമുണ്ട്.
അതെന്നെ മദിപ്പിക്കുന്നു.
ഓരോ നിമിഷത്തിനും
ഓരോ കവലകള്‍ക്കും
എന്തിന്,
ഓരോ ശ്വാസത്തിനു പോലും മണമുണ്ട്.
ശ്വാസം മണത്തു നിന്നു നോക്കൂ.
പരിസരം മറക്കും.
മണത്തില്‍ അലിഞ്ഞുപോകും.
മണം..മണം എന്നു പറയുന്നതില്‍ പോലും
വല്ലാത്ത ലഹരി പകരുന്ന ഒരു മണമുണ്ട്.
ഈ മണത്തില്‍ ഞാന്‍ മദിച്ചു പുളക്കുന്നു.

3 comments:

ശ്രീ said...

കൊള്ളാം.

ഗുരുജി said...

ഈ പുളകത്തിൽ ഞാനും
പങ്ക്‌ കൊള്ളുന്നു

ശ്രീകല said...

മണം ശ്രദ്ധിച്ചതില്‍ ശ്രീക്കും ഗുരുജിക്കും നന്ദി.

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.