എല്ലാവരും എന്നെ വിട്ടകലുകയാണ്.
ഞാനടുക്കാന്‍ ശ്രമിക്കുന്തോറും അവരെല്ലാം
എന്നില്‍നിന്നോടിയകലുന്നു.
പ്രിയപ്പെട്ടവരേ,എനിക്ക് ഒന്നും വേണ്ട,
നിങ്ങളുടെ സ്നേഹം പോലും.
പക്ഷെ സ്നേഹിക്കാന്‍ എന്നെ അനുവദിക്കൂ.
ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.
എനിക്കൊന്നും വേണ്ട.
എന്നിട്ടും ഞാന്‍ നിങ്ങളുടെ ശത്രുവാകുന്നതെന്തുകൊണ്ട്?
വേനല്‍ വിഴുങ്ങിയ എന്റെ ശരീരത്തില്‍ തൊട്ടാല്‍
നിങ്ങള്‍ക്കു പൊള്ളും.
തൊടരുതെന്നെ.
സൌഹൃദത്തിന്റെ തീനാമ്പുകണ്ടു ഭ്രമിച്ചുപോയ ഈയലാണു ഞാന്‍.
എരിഞ്ഞടങ്ങിയിട്ടും നിങ്ങളെന്നെ വെറുക്കുന്നതെന്തിന്?
അതിരുകളില്ലാത്ത ആകാശമാണ് എനിക്ക് സൌഹൃദം.
അതിരുകള്‍ എനിക്ക് അരുതുകളാണ്.
സ്നേഹസൌഹൃദങ്ങള്‍ വിളമ്പുന്നവര്‍ക്ക്
പകരം കൊടുക്കാന്‍ തെറ്റിദ്ധരിക്കപ്പെട്ട എന്റെ സ്നേഹം മാത്രം.
ഞാന്‍ ഉടവാള്‍ പേറുന്ന ഉറയാണ്.
വാള്‍ത്തലകൊണ്ട് ഉള്ളുമുറിഞ്ഞവള്‍.
ഉള്ളില്‍ കിനിയുന്ന രക്തം കാണാന്‍ നിങ്ങള്‍ക്കാവില്ല.
ഞാനെന്ന വേഴാമ്പലിനുവേണ്ടി
ഒരിക്കലും സ്നേഹമഴ പെയ്യില്ല.
എങ്കിലും,എങ്കിലും,ഞാന്‍ പ്രതീക്ഷിക്കുന്നു.
അല്ലെങ്കില്‍ എന്നെ കൊല്ലൂ.
ഒരുതുള്ളി സയനയിഡെങ്കിലും എന്റെ നവിലിറ്റിച്ചു തരാന്‍
ദയ കാണിക്കൂ.
Wednesday, October 31, 2007
Tuesday, October 23, 2007
കടലോളം സ്നേഹം
ഭ്രാന്തമായ സ്നേഹമാണ് എനിക്കു വേണ്ടത്.
നിയതമായ ചട്ടക്കൂടിലൊതുങ്ങാത്ത
വേലിക്കെട്ടുകളില്ലാത്ത
അരുതുകളില്ലാത്ത
ഭ്രാന്തമായ സ്നേഹം.
സമ്പൂര്‍ണ സമര്‍പ്പണം.
പത്രത്തോടെയുള്ള നൈവേദ്യം.
അലരിയും ചുഴിയും കാറ്റും കോളും തിരകളും
മദിച്ചു മറിയുന്ന
ഒരു ഭ്രാന്തന്‍ കടലുപോലെ
എനിക്ക് സ്നേഹം തരാന്‍ ആരുണ്ട്?
നിയതമായ ചട്ടക്കൂടിലൊതുങ്ങാത്ത
വേലിക്കെട്ടുകളില്ലാത്ത
അരുതുകളില്ലാത്ത
ഭ്രാന്തമായ സ്നേഹം.
സമ്പൂര്‍ണ സമര്‍പ്പണം.
പത്രത്തോടെയുള്ള നൈവേദ്യം.
അലരിയും ചുഴിയും കാറ്റും കോളും തിരകളും
മദിച്ചു മറിയുന്ന
ഒരു ഭ്രാന്തന്‍ കടലുപോലെ
എനിക്ക് സ്നേഹം തരാന്‍ ആരുണ്ട്?
Subscribe to:
Posts (Atom)
Blog Archive
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.