Sunday, August 16, 2009

പെണ്ണിന്റെ ഉപകരണങ്ങള്‍

ഏത്തപ്പഴം,
വഴുതനങ്ങ,
കാരറ്റ്.
പിന്നെയുമുണ്ട്:
മെഴുകുതിരി,
ബാറ്ററി,
പേന,
വേണമെങ്കില്‍ പെന്‍സിലും.
ഇനിയും ഒരുപാടുപകരണങ്ങള്‍.
ഒരു പെണ്ണിന്റെ നിത്യജീവിതത്തില്‍
ഇതിനൊക്കെയുള്ള സ്ഥാനം തെല്ലും നിസ്സാരമല്ല.
നിങ്ങള്‍ മുഖം ചുളിക്കേണ്ടതില്ല.
അനുഭവസ്ഥര്‍ക്കു മാത്രം അറിയാവുന്ന മഹാരഹസ്യമാണത്.
കാശില്ലാത്തവര്‍ക്കും പ്രകൃതിനിയമം ബാധകമാണല്ലോ.

Saturday, August 15, 2009

Please Help Me!

I cant type in malayalam now.My mozhi key map is not working now.I dont know why?Please help me friends....

Thursday, August 13, 2009

പശു

എന്റെ കഴുത്തില്‍ കുരുക്കിട്ടവന്‍
ആദ്യമായി എനിക്കു നല്‍കിയ സമ്മാനം
ഭീകരമായ ഒരു ബലാത്സംഗമായിരുന്നു.
പ്രതിഷേധം ശക്തമായപ്പോള്‍
അവന്‍ എന്നെ കെട്ടിയിട്ടു ഭോഗിച്ചു.
എന്റെ കിടക്കയിലാകെ,
മുറിയിലും ചുവരിലും
ശുക്ലത്തിന്റെ മനം മറിക്കുന്ന വാട.
എന്റെ നഗ്നതയില്‍
അവന്റെ നായാട്ട്.
നാളേറെ ചെന്നപ്പോള്‍
കഴുത്തിലെ കയര്‍ പിഞ്ചിത്തുടങ്ങിയത്
അവനറിഞ്ഞില്ല.
ഒരു നാള്‍ കയര്‍ പൊട്ടി സ്വതന്ത്രയായപ്പോള്‍
മര്‍മ്മം നോക്കിത്തന്നെ കൊടുത്തു.
ഭീരുവായ ഇരയില്‍ നിന്നും
വേട്ടക്കാരന്‍ പ്രതീക്ഷിക്കാത്തത്.
നിറഞ്ഞ കാമത്തിന്റെ ഫലശൂന്യതയാല്‍
അവന്റെ കഴുത്തില്‍ ഞാന്‍ കുരുക്കിട്ടു.
എന്റെ നഗ്നത അവനു കണിയൊരുങ്ങി.
ഷണ്ഡതയെ ശപിച്ച് അവന്‍ പല്ലിറുമ്മി.
ആണഹങ്കാരത്തിന്റെ വേരറുക്കാന്‍
ഷണ്ഡത്വമല്ലാതെന്തു ശിക്ഷ?!

Wednesday, August 12, 2009

നിത്യകാമുകി

എന്നും കാമുകിയായിരിക്കാനാണ് എനിക്കിഷ്ടം.
അമ്മയല്ല.
ഭാര്യയോ പെങ്ങളോ അല്ല.
ഒരിക്കലും അമ്മയാകരുത്.
സദാ നിറഞ്ഞിരിക്കുന്ന പൂന്തേന്‍.
മാന്തളിര്‍ തിന്നു മദിക്കുന്ന കുയിലാണ് എന്നിലെ കാമുകി.
ആഹാരം,വസ്ത്രം,പാര്‍പ്പിടം എന്നപോലെ
ഒരു സ്ത്രീക്ക് ഭര്‍ത്താവും കാമുകനും അത്യാവശ്യമാണ്.
അതവളുടെ പ്രാഥമിക അവകാശം കൂടിയാണ്.
അഭയമേകുന്നവന് ശരീരഭാഷ അറിയണമെന്നില്ല.
എന്നിലെ സ്ത്രീയുടെ സ്വത്വം നിലനിര്‍ത്തുന്നതിന്,
ഈ പെണ്‍ജന്മത്തിന്റെ പൂര്‍ണതയ്ക്ക്
ഒരു കാമുകന്‍ കൂടിയേ കഴിയൂ.
കാമുകനില്ലാത്ത ഭാര്യയുടെ ജീവിതം
പച്ചക്കൊള്ളി വെച്ച അടുപ്പു മാത്രമാണ്.
പുരുഷന് ഒരു സ്ത്രീയില്‍ ഒതുങ്ങാന്‍ കഴിയാത്തതുപോലെതന്നെ
ചിലപ്പോള്‍ സ്ത്രീക്ക് പല പുരുഷരിലും അടങ്ങാന്‍ കഴിഞ്ഞെന്നു വരില്ല.
പ്രകൃതിയോടിണങ്ങി ജീവിക്കുന്നവര്‍ക്ക്
ഒരിണയില്‍ ഒതുങ്ങാനാവില്ല,
-മനസ്സുകൊണ്ടെങ്കിലും.

Tuesday, August 11, 2009

മണം

പൂവിനു മാത്രമല്ല മണം.
മണത്തിനും മണമുണ്ട്.
അതെന്നെ മദിപ്പിക്കുന്നു.
ഓരോ നിമിഷത്തിനും
ഓരോ കവലകള്‍ക്കും
എന്തിന്,
ഓരോ ശ്വാസത്തിനു പോലും മണമുണ്ട്.
ശ്വാസം മണത്തു നിന്നു നോക്കൂ.
പരിസരം മറക്കും.
മണത്തില്‍ അലിഞ്ഞുപോകും.
മണം..മണം എന്നു പറയുന്നതില്‍ പോലും
വല്ലാത്ത ലഹരി പകരുന്ന ഒരു മണമുണ്ട്.
ഈ മണത്തില്‍ ഞാന്‍ മദിച്ചു പുളക്കുന്നു.

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.