Sunday, November 18, 2007

യാത്രാമൊഴി

ജീവിക്കാന്‍ അയോഗ്യരെന്ന് തിരിച്ചറിയുന്നവര്‍ ചെയ്യേണ്ടത് എത്രയും വേഗം പിന്‍‌വാങ്ങുക എന്നതാണ്.ജീവിച്ചിരിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ലാത്തപ്പോള്‍ പ്രത്യേകിച്ചും.

പരീക്ഷണാടിസ്ഥാനത്തില്‍ ജീവിച്ചുനോക്കിയ കാലമത്രയും വിശേഷിച്ചൊന്നും സംഭവിച്ചില്ല,പരാജയങ്ങളൊഴികെ.നാനാവഴിയും പരാജയങ്ങള്‍ മാത്രം വന്നു പൊതിയുമ്പോള്‍ പ്രതീക്ഷകള്‍ പിറവിയിലേ നുള്ളി മാറ്റപ്പെടുമ്പോള്‍
കറുപ്പു മാത്രം വന്നു നിറയുമ്പോള്‍
ഒരുനാള്‍ തിരിച്ചറിവുണ്ടാകുന്നു.
-ഞാന്‍ അയോഗ്യ.
ഇനി പരീക്ഷണം വയ്യ.

വിടമൊഴി കുറിക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ ഞാന്‍ വിശ്വസിക്കുന്നു,സൌഹൃദം മരണത്തില്‍ അവസാനിക്കില്ലെന്ന്.
ഞാന്‍ ഇനിയും വരും.നിങ്ങളുടെ മുമ്പില്‍ അശരീരയായി,വാക്കുകളില്ലാത്തവളായി ഇനി എന്നും.
അപ്പോള്‍ നിങ്ങള്‍ക്ക് എന്നെ തിരിച്ചറിയാനാകുമോ?

18 comments:

മുരളീധരന്‍ വി പി said...

ആത്മാവുകളെ തിരിച്ചറിയാനുള്ള സിദ്ധി നേടിയിട്ടില്ല....ക്ഷമിക്കൂ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജീവിതം ആഘോഷിക്കാനുള്ളതാണ്‌.....

ആവനാഴി said...

“ഞാന്‍ ഇനിയും വരും.നിങ്ങളുടെ മുമ്പില്‍ അശരീരയായി,വാക്കുകളില്ലാത്തവളായി ഇനി എന്നും.
അപ്പോള്‍ നിങ്ങള്‍ക്ക് എന്നെ തിരിച്ചറിയാനാകുമോ?”

വരൂട്ടോ ശ്രീകലേ, വരണോട്ടോ? ഞാന്‍ പടിവാതില്‍ തുറന്നിട്ടു കാത്തിരിക്കും ഉമ്മറപ്പടിയില്‍.

പക്ഷെ എങ്ങിന്യാ ഒന്നു തിരിച്ചറിയാ? അശരീരിയും മൌനിയുമാണല്ലോ. ഒരു വഴീണ്ടു കുട്ട്യേ. എന്റെ വീടിന്റെ പടിപ്പുര കടന്നാല്‍ അവിടെ മതിലിനോടു ചേര്‍ന്നു ഒരു മാതള നാരകം നില്‍പ്പുണ്ട്. പഴുത്തു തുടുത്ത അതിലൊരു കനി പറിച്ചു ഉമ്മറവാതിലിലേക്കു ഒരേറു തരൂട്ടോ.

absolute_void(); said...

ആത്മഹത്യാക്കുറിപ്പു വായിക്കുന്പോലെ തോന്നുന്നു... പേടി തോന്നുന്നു... ശ്രീകലയുടെ എഴുത്തുരീതി ഞാന്‍ മുന്പ് ശ്രദ്ധിച്ചിട്ടില്ല. എന്‍റെ സംശയം അസ്ഥാനത്താകണേ എന്ന് പ്രാര്‍ത്ഥിക്കുന്നു. വരികള്‍ക്കിടയിലെ അര്‍ത്ഥം തിരയാന്‍ എനിക്ക് കഴിയാത്തതാവാം...

ഏ.ആര്‍. നജീം said...

"ജീവിക്കാന്‍ അയോഗ്യരെന്ന് തിരിച്ചറിയുന്നവര്‍ ചെയ്യേണ്ടത് എത്രയും വേഗം പിന്‍‌വാങ്ങുക എന്നതാണ് "

ഇതാരാ ശ്രീകല പറഞ്ഞത്.?
ദൈവം ആയുസ്സു തരുന്ന അവസാന നിമിഷം വരെ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്..ഇല്ലേ..?

:)

ആവനാഴി said...

കാല്പനികതയാണെങ്കില്‍ കുഴപ്പോല്യ. എന്നാല്‍ അരുതാത്തതൊന്നും കാണികല്ലേ കുട്യേ.

ദിലീപ് വിശ്വനാഥ് said...

പ്രിയയുടെ അഭിപ്രായത്തിനു കീഴെ ഒരു കൈയൊപ്പ്‌.
കൂടുതല്‍ നന്നായി അത് പറയുകയാണെങ്കില്‍ ജീവിതം ഒരു ആഘോഷമാക്കൂ..

കൊച്ചുത്രേസ്യ said...

മന‍സ്സിനെ സ്പര്‍‌ശിച്ച വരികള്‍..കവിതയുടെ സാഹിത്യഭംഗിയെ പറ്റി എനിക്കറിയില്ല.. പക്ഷെ അതിന്റെ ഉള്ളടക്കം..നമ്മള്‍ പറയാനിരുന്ന കാര്യങ്ങള്‍ ആരോ നമ്മളോടു പറയുമ്പോഴുള്ള ആ ഒരു അമ്പരപ്പ്‌..അതാണിപ്പോള്‍ എനിക്കു തോന്നുന്നത്‌..

വഴിപോക്കന്‍ said...

ജനിച്ചതിനൊരു ന്യായീകരണവുമില്ലാത്ത്പ്പൊള്‍... ജീവിച്ചിരിക്കാനും ന്യയീകരണം ആവശ്യം ഇല്ല സോദരീ... ജനനത്തെ ജീവിതം കൊണ്ടു ന്യായീകരിക്കാനെ.. പറ്റു.... ജീവിതത്തൊടു യാത്ര പറയുന്നത്‌..... എറ്റവും വലിയ അന്യായമായിരിക്കും..

ശെഫി said...

ജീവിക്കാന്‍ അയോഗ്യരെന്ന് തിരിച്ചറിയുന്നവര്‍ ജീവിതത്തില്‍ നിന്ന് പിന്‍ വാങ്ങുക എന്നതു അങ്ങേയറ്റം അശുഭാപ്തികരമായ ഒരു ചിന്തയാണ്‌.

ജീവിതത്തില്‍ ആരും അയോഗ്യരല്ല്ല, നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള ജീവിത വഴി കണ്ടെത്തുകയാണ്‌ വേണ്ടത്‌.

ഇങ്ങനെ എഴുതാനാവുന്നവര്‍ അയോഗ്യയാവുന്നതെങ്ങനെ?

Rasheed Chalil said...

ഒരു യോഗ്യതയും ആവശ്യമില്ലാത്ത സംവിധാ‍നമല്ലേ ജീവിതം... അതില്‍ അയോഗ്യത എന്നൊരു പ്രയോഗം പോലും അപ്രസ്ക്തം.

ജന്മം മുതല്‍ അന്ത്യത്തിന്റെ തൊട്ട് മുമ്പുള്ള നിമിഷം വരെ ജീവിച്ച് തീര്‍ക്കാനുള്ള ഏറ്റവും വലിയ യോഗ്യത ‘ജനിച്ചു‘ എന്നത് തന്നെയാണ്. നിങ്ങളുടെ പരതലുകളില്‍ അതിനപ്പുറം വല്ലതും കണ്ടെത്തിയാല്‍ വെറും ജീവിക്കാനുള്ള യോഗ്യതയല്ല...

:)

നല്ല പോസ്റ്റ് തന്നെ.

ശ്രീ said...

ശെഫി പറഞ്ഞതിനോട് യോജിയ്ക്കുന്നു.

ഇതിലെ വരികള്‍‌ ഒരു രചനയ്ക്കു വേണ്ടി മാത്രമായി ഒതുങ്ങുമെന്ന് ആശിയ്ക്കുന്നു.

ഒരു പിന്മാറ്റത്തിന്റെ ആവശ്യമെന്ത്?

പ്രിയ പറഞ്ഞതു പോലെ “ജീവിതം ആഘോഴിയ്ക്കാനുള്ളതല്ലേ?...”

Sherlock said...

ഞാനും സെബിനേ പോലെ ചിന്തിച്ചു പോയി...:( ഇതൊരു കവിത മാത്രമാണെന്നു വിശ്വസിക്കുന്നു

വലിയവരക്കാരന്‍ said...

വോഡ്ക്ക ഒന്നു try ചെയ്തുകൂടേ?

മനോജ് കെ.ഭാസ്കര്‍ said...

തിരികെ നീ ജീവിതത്തിലേക്ക് വരുമെന്ന
വാര്‍ത്ത കേള്‍ക്കനായി ഞാ‍ന്‍
കൊതിക്കാറുണ്ടെന്നും....
വലിയ വരക്കാരന്‍ പറഞ്ഞപോലെ വോട്ക ട്രൈ ചെയ്യുന്നെങ്കില്‍ അരിസോണ ആണ് നല്ലത്.
നാരങ്ങായും കൂട്ടി ഒരു പിടിപിടിച്ചാ‍ല്‍
ആഹാ സ്വര്‍ഗം പൂത്തുലഞു നിന്നതോ...

പ്രയാസി said...

പ്യേടിപ്പിക്കാതെ വന്നു യെല്ലാര്‍ക്കും ഒരു കമന്റു കൊടു..ഇങ്ങനെയൊന്നും ചിന്തിക്കല്ല്..കേട്ടാ..
അത്രക്കു മടുത്തെങ്കി..ഒരു ബ്ലോഗേര്‍സിന്റെയും പേരെഴുതിവെക്കാതെ പോണം..

ധ്വനി | Dhwani said...

നല്ല കുറിപ്പാണു.

പക്ഷെ അശരീരിയായി വരരുത്. നമ്മളെങ്ങനെ തുമ്പി പിടിയ്ക്കും. വാക്കുകളില്ലാതെ വരരുത്. നമ്മളെങ്ങനെ മണ്ണപ്പം ചുട്ട് ഉണ്ണാന്‍ വിളിയ്ക്കും. :)

പരീക്ഷണാടിസ്ഥാനത്തില്‍ ജീവിച്ചുവെന്ന് വെറുതെ തോന്നുന്നതാ. ഞാനും ഞാന്‍ കണ്ടവരും ജീവിയ്ക്കുന്നത് നാളെയെപ്പറ്റി അറിയാതാണു.ഈ നിമിഷത്തില്‍ മാത്രം ജീവിയ്ക്കണം. ഈ നിമിഷത്തിനു എന്താ കുറവ്? നിറഞ്ഞ നിമിഷങ്ങളാണെല്ലാം. എരിയും പുളിയും കയ്പ്പും പിന്നെ ഇതൊക്കെയറിയാന്‍ നാവുമുള്ളവരാല്ലേ നമ്മളെല്ലാം.

ഭാവുകങ്ങള്‍, സ്നേഹം! :)

retarded said...

nalla kavitha.
bhaasha onnu koodi sakthamaakkanamenna orabhipraayamund :)

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.