Tuesday, November 27, 2007

പെണ്ണ്

തീ തിന്ന യുവതി
കണ്ണീരു കുടിച്ചു മരിച്ചു.
അവളെ ഒരുവന്‍
സ്നേഹിച്ചുകൊന്നതാണെന്ന് ജനസംസാരം.
അതല്ല,
ഉപ്പുതിന്നിട്ട് വെള്ളം കിട്ടാതെ
കണ്ണീരു കുടിച്ചതാണെന്ന് മറുമൊഴി.
അതുമല്ല,
തീയില്‍ കുരുത്തവളായതുകൊണ്ടാണ്
അവള്‍ തീ തിന്നതെന്ന് മറ്റുചിലര്‍.

വെയിലത്തുവാടിയ പെണ്ണിന്
കണ്ണീരെങ്കിലും കുടിക്കാന്‍ വേണ്ടേ?
കണ്ണീരിലും വിഷം കലര്‍ന്നത്
അവളറിയാതെ പോയി.
മൃതദേഹം പരിശോധിച്ച
ഡോക്ടര്‍ പറഞ്ഞു:
മരിക്കുന്നതിനു മുമ്പും
അവളുടെ കണ്ണില്‍ ചോരയില്ലായിരുന്നു.

12 comments:

ശ്രീ said...

നന്നായിരിക്കുന്നു, വരികള്‍‌!

“കണ്ണീരിലും വിഷം കലര്‍ന്നത്
അവളറിയാതെ പോയി...”

വാണി said...

നന്നായിരിക്കുന്നു കവിത..

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍. ശ്രീലതയുടെ വരികള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്നു.

കണ്ണൂരാന്‍ - KANNURAN said...

കരുത്തുറ്റ വരികള്‍

Meenakshi said...

"തീ തിന്ന യുവതി
കണ്ണീരു കുടിച്ചു മരിച്ചു.
അവളെ ഒരുവന്‍
സ്നേഹിച്ചുകൊന്നതാണെന്ന് ജനസംസാരം."

നല്ല ശക്തിയുള്ള വരികള്‍

ഭൂമിപുത്രി said...

ശക്തിയുള്ള വരികള്‍!

Murali K Menon said...

അതിമനോഹരം....അഭിനന്ദനങ്ങള്‍!!

Unknown said...

കണ്ണീരില്‍ ശകലം ഉപ്പൊഴിച്ചു് കുടിച്ചു് ചത്താലോ എന്നാലോചിച്ചിരിക്കുമ്പൊഴാ ഇതു് വായിച്ചതു്. ചത്താല്‍ പിന്നെ ഇതുപോലുള്ള നല്ല കവിതകള്‍ വായിക്കാന്‍ പറ്റുമോ? അതുകൊണ്ടു് ചാവല്‍ വേണ്ടാന്നു് വച്ചു. രക്ഷപെടുത്ത്യേനു് നന്ദി! :)

വേണു venu said...

നല്ല വരികളും, ആശയവും.:)

ഗിരീഷ്‌ എ എസ്‌ said...

ഒരു കനലെരിയുന്നു ആത്മാവില്‍ നിന്ന്‌...
തീ തുപ്പുന്ന വാക്കുകള്‍ക്ക്‌ മുന്നില്‍ നമിക്കുന്നു....

ഉപാസന || Upasana said...

kala
good work
keep it up

:)
upasana

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nalla varikal.

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.