Thursday, November 1, 2007

നൈവേദ്യം

ഇലക്കീറിലിന്നാ കരള്‍ച്ചീന്ത്.
കുരുതിക്കളത്തില്‍ പിടയ്ക്കുന്ന ജീവന്റെയുതിരത്തിമിര്‍പ്പ്.
കാണാത്ത സത്യങ്ങളറിയാതെ ചൊല്ലുന്ന
പഴ്വാക്കിലൂടെ പൊടിക്കുന്ന രക്തകണമുറയുന്ന കരളാണിത്.
നൈവേദ്യമായീക്കരളുവാങ്ങൂ.
കാവിലെ ചെത്തിതന്‍ ചെഞ്ചോരനിറമീക്കരളിതില്‍ കണ്ടുവോ നിങ്ങള്‍?
നിങ്ങള്‍ ചിരിക്കുവിന്‍ കൂട്ടുകാരേ
ഇലക്കീറിലിന്നാ കരള്‍ച്ചീന്ത്.
നാരല്ല ചെഞ്ചോരപ്പൂവുമല്ല
കരളാണു കരളെന്നറിഞ്ഞുകൊള്ളൂ.
ഇലക്കീറിലിന്നാ കരള്‍ച്ചീന്ത്.

10 comments:

Anonymous said...

ശ്രീകലയുടെ തൂലികയില്‍ വിഷാദമഷി ഒഴിയില്ലെന്നു തോന്നുന്നു.കുറിപ്പല്ല,കവിതകള്‍ തന്നെയാണ് എല്ലാം.എനിക്ക് നന്നായി ആസ്വദിക്കാനും അനുഭവിക്കാനും ആവുന്നുണ്ട്.ആശംസകള്‍.

Anonymous said...

നല്ല കാല്പനിക വരികള്‍.ഇഷ്ടമായി വളരെ.

Anonymous said...

കവിതയായിട്ടു തന്നെയാണ് വായിക്കുന്നത്.ഇനിയും എഴുതണം.

ശ്രീ said...

നല്ല കവിത.

:)

Sherlock said...

:) ഒന്നു കൂടി വായിക്കട്ടേ..

Sherlock said...

:) ഒന്നു കൂടി വായിക്കട്ടേ..

ദിലീപ് വിശ്വനാഥ് said...

നല്ല ഭാവന. നല്ല ഭാഷ. കുറച്ചുകൂടി ഒന്നു മുറുകട്ടെ.

Sethunath UN said...

കൊള്ളാം. ഒരുപാടു വായിയ്ക്കൂ. ഒരുപാടെഴുതൂ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇലക്കീറിലിന്നാ കരള്‍ച്ചീന്ത്

ohhh... gud line

ഉപാസന || Upasana said...

Good one madam
"കാവിലെ ചെത്തിതന്‍ ചെഞ്ചോരനിറമീക്കരളിതില്‍ കണ്ടുവോ നിങ്ങള്‍?"
i think you can split this as two lines
:)
upaasana

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.