Saturday, November 10, 2007

തൊട്ടുണര്‍ത്തുന്നവന്‍

കാണാമറയത്തിരുന്നു നീ എയ്യുന്ന
വശ്യതരംഗമാം അനുരാഗബാണങ്ങളേ-
റ്റു ഞാനാകെ തളരുന്നു കാമുകാ.

മറ നീക്കി ദര്‍ശനം നല്‍കാത്തതെന്തു നീ
ആരെ ഭയപ്പെട്ടൊളിക്കുന്നു നീ
മനസ്സിന്റെ നേരെന്റെ നേര്‍ക്കെറിയുമ്പൊഴും
നീ എനിക്കിന്നുമജ്ഞാതന്‍.

എവിടെയാണെങ്കിലുമാത്മാവു കൊണ്ടൊരാള്‍
എന്നെ അറിയുന്നുവല്ലോ
എത്രയോ കാതമകലെയാണെങ്കിലും
എന്നെ തൊട്ടുണര്‍ത്തുന്നു-എന്നകം
ആകെ വിലസിനില്‍ക്കുന്നൂ.

മനസ്സിത്രമേലടുത്തായതുകൊണ്ടു നീ
ദൂരങ്ങള്‍ക്കപ്പുറമായിരിക്കാം
ആരാകിലെന്തു നീ എന്നുമെന്‍ പ്രാണനില്‍
കത്തിജ്വലിക്കും പ്രണയമല്ലോ.

4 comments:

അച്ചു said...

മനസ്സിത്രമേലടുത്തായതുകൊണ്ടു നീ
ദൂരങ്ങള്‍ക്കപ്പുറമായിരിക്കാം
ആരാകിലെന്തു നീ എന്നുമെന്‍ പ്രാണനില്‍
കത്തിജ്വലിക്കും പ്രണയമല്ലോ.
...:-)

ഉപാസന || Upasana said...

"എവിടെയാണെങ്കിലുമാത്മാവു കൊണ്ടൊരാള്‍
എന്നെ അറിയുന്നുവല്ലോ
എത്രയോ കാതമകലെയാണെങ്കിലും
എന്നെ തൊട്ടുണര്‍ത്തുന്നു"

enikke karachchil varunnu...
aval... aval ippO eviTeyaaNaavO..?
:)
upaasana

lost world said...

ശ്രീകലേ,
പ്രണയം കൊണ്ട് മടുത്തതെങ്കിലും സത്യമെന്നു തോന്നുന്നു.പ്രണയത്തെ എങ്ങനെ അവഗണിക്കും...

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.