Friday, November 2, 2007

ഉറക്കത്തിന്റെ കിനാവ്

വൃശ്ചികമഞ്ഞില്‍
പ്രഭാതവെയില്‍ കാഞ്ഞ്
മുറ്റത്തിരുന്നു കിനാവു കാണുകയാണ് ഉറക്കം.
വെയില്‍ പുതപ്പ് ഒരു കരിമേഘം‍
വലിച്ചു മാറ്റിയപ്പോള്‍
ഉറക്കം ഞെട്ടിയുണര്‍ന്നു.
പക്ഷെ മരവിച്ചു പോയിരുന്നു.

10 comments:

ഫസല്‍ ബിനാലി.. said...

വെയില്‍ പുതപ്പ് സൂര്യന്‍
വലിച്ചു മാറ്റിയപ്പോള്‍

ee varikalil oru aswobaavikatha pole

Jayakeralam said...

Very nice lines...
regards,
ജയകേരളം.കോം
http://www.jayakeralam.com
മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങി നിരവധി പംക്തികള്‍!!

ശ്രീ said...

നന്നായിരിക്കുന്നു.

:)

വെള്ളെഴുത്ത് said...

ഇതു കൊള്ളാലോ.. ഉറക്കം മരവിച്ചിരിക്കുന്നു, വെയില്‍ പുതപ്പു മാറ്റിയപ്പോള്‍...?ഒരു ഗുണത്തെ വസ്തുവില്‍ നിന്ന് അടര്‍ത്തിമാറ്റി അതിന് വസ്തുവിന്റെ ഫീച്ചേഴ്സ് വച്ചുകൊടുത്താല്‍ എങ്നഗ്നെയിരിക്കും.. ഒരുപാട് വികസിപ്പിച്ചുകൊണ്ടുപോകാവുന്ന സംഗതിയല്ലേ?

ശ്രീകല said...

ഫസല്‍,
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.തെറ്റുചൂണ്ടി കാണിച്ചതില്‍ അങ്ങേയറ്റം നന്ദി.
വെയില്‍ പുതപ്പ് ഒരു കരിമേഘം വലിച്ചുമാറ്റിയപ്പോള്‍
എന്ന് മാറ്റി.അതെങ്ങനെ?

ദിലീപ് വിശ്വനാഥ് said...

ഈ കുറിപ്പ് കൊള്ളാമല്ലോ.

aneeshans said...

നല്ല ആശയം, നല്ല വരികളും
അഭിനന്ദനങ്ങള്‍


ഓ ടോ : എന്നാലും കവിത തിരുത്തുമ്പോള്‍ ബോബനും, മോളിയും പണ്ട് മീന്‍ വില്‍ക്കാന്‍ പോയ പോലെ ആകാതെ നോക്കുക

വാണി said...

നന്നായിരിക്കുന്നു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Beautiful poem with different lines!!!

ഉപാസന || Upasana said...

എഴുതിയതത്രയും സൂപ്പര്‍
കുറച്ച് കൂടെ വരികള്‍ ആകാമായിരുന്നു
വ്യക്തിപരമായ അഭിപ്രായം മാത്രം
:)
ഉപാസന

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.