തെളിഞ്ഞ പകലില്‍
ആകാശം മറക്കുന്നു.
കറുത്ത രാത്രിയില്‍
ആകാശം തേടുന്നു.
***
പൂക്കള്‍ എനിക്കായി മാത്രം
മണം ചുരത്തിയിരുന്നുവെന്നറിഞ്ഞത്
അവ വാടി വീണപ്പോഴാണ്.
***
സ്വര്‍ഗത്തില്‍ കഴിയുന്നവന്
ഭൂമിജീവികളോട് പുഛം.
എന്നിട്ടും ഭൂലോകവാസികള്‍
ഉയരത്തിലുള്ളവരെ സ്തുതിക്കുന്നു.
***
എന്നെതൊടുന്നതും കൂടെ കിടന്നതും കാറ്റ്.
ഊതിയുണര്‍ത്തി വിയര്‍പ്പില്‍ കുളിപ്പിച്ച്
ഊതിയണച്ചുപറന്നതും കാറ്റ്.
കൂടെ കിടന്നവനപ്പോള്‍ പറയുന്നു:കാറ്റുപോയ്.........
***
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
6 comments:
എന്നിട്ടും ഭൂലോകവാസികള്‍
ഉയരത്തിലുള്ളവരെ സ്തുതിക്കുന്നു.
swargam uyarathil, mukalil thanneyaano?
Nannayirikkunnu
കുറിപ്പൂകള്‍ അസ്സലായിരിക്കുന്നു.
ഇനിയും എഴുതൂ..
എനിക്കൊന്നും മനസിലായില്ല. (മനസിലാവാന്‍ ഞാന്‍ വലിയ പണ്ഡിതനൊന്നുമല്ല)
സത്യം..വാല്‍മീകി പറഞതേ എനിക്കും പറയാനുള്ളൂ
നന്നായല്ലോ കുറിപ്പുകള്‍.
കലേ,
കുറേക്കൂടെ നന്നാക്കൂ. വാല്‍മീകി, ജഹേഷ് ഭായ് ഇങ്ങനെ തറപ്പിച്ച് പറയരുത്. പുതിയ ആളല്ലേ...
:)
ഉപാസന
Post a Comment