Saturday, November 17, 2007

കപ്പിത്താന്റെ ജഡം

വെയിലുകൊണ്ടു മരിച്ച
കപ്പിത്താന്റെ ജഡം
മഴയില്‍ കുതിര്‍ന്നുപോയി.

മണ്ണില്‍ ലയിച്ച് മണ്ണായപ്പോള്‍
അവകാശികള്‍ തേടിയെത്തി.
മണ്ണുമാന്തി അസ്ഥികള്‍ ചികഞ്ഞെടുത്ത്
നിമജ്ജനതര്‍ക്കം.

ആരെയും ജയിക്കാനനുവദിക്കാതെ
കപ്പിത്താന്റെ അസ്ഥികള്‍
അവരുടെ കൈപ്പിടിയില്‍നിന്നും
കുതിച്ചുയര്‍ന്നുപറന്ന്
ആഴിമധ്യത്തില്‍ പതിച്ചു.

11 comments:

ക്രിസ്‌വിന്‍ said...

നല്ല വരികള്‍
ആശംസകള്‍

ഉറുമ്പ്‌ /ANT said...

വായനക്കാരന്റെ മനസ്സിലേക്ക്‌ കര്‍ത്താവിന്റെ വികാരവിചാരങ്ങള്‍ പ്രസരിപ്പിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ആ കൃതികൊണ്ട്‌ ആര്‌ എന്തു നേടുന്നു.?

ആവനാഴി said...

ഭഗവാനെ, ഭയങ്കരം നിഷ്ഠൂരം!

ഗിരീഷ്‌ എ എസ്‌ said...

പ്രക്ഷുബ്ദമായ വരികള്‍
അഭിനന്ദനങ്ങള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nalla varikal

ദിലീപ് വിശ്വനാഥ് said...

വരികള്‍ കൊള്ളാം. പക്ഷെ എന്താണ് കവയത്രി ഉദ്യേശിച്ചതെന്നു മനസിലായില്ല.

ഏ.ആര്‍. നജീം said...

വിശന്ന് പൊരിഞ്ഞ് മരിച്ചുകഴിഞ്ഞവന്റെ വായിലേക്ക് വായ്ക്കരി ഇട്ടുകൊടുക്ക ബന്ധുമിത്രാദികള്‍ക്ക് ഒരു സൂചനപോലെ,

നന്നായിരിക്കുന്നു

Sherlock said...

ഒന്നും അങ്ങട് ഓടിയീല്ല..:(

vadavosky said...

എവിടെയോ കേട്ട കഥ പോലെ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആ രക്തത്തില്‍ എനിക്ക്‌ പങ്കില്ല .ഇതു പാപമെങ്കില്‍ പൊറുക്കുക.

വലിയവരക്കാരന്‍ said...

യാത്രാമൊഴിയാണ്‌ എന്നെ ഇങ്ങോട്ട്‌ വലിച്ചത്‌. രണ്ടും ഒന്നിനൊന്ന് മികച്ചത്‌!

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.