ഞാന്‍ നിന്നെയും
നീ എന്നെയും
അഗാധമായി സ്നേഹിക്കുന്നുണ്ട്.
പക്ഷെ സാഹചര്യം അതു വെളിപ്പെടുത്താന്‍
നമ്മെ അനുവദിക്കുന്നില്ല.
എന്നിരുന്നാലും
ഞാനെപ്പോഴും നിന്നോടു കൂടെയും
നീ എപ്പോഴും എന്നോടു കൂടെയും
നിലനില്‍ക്കുന്നു.
ആര്‍ക്കും ഒന്നിനും നമ്മെ വേര്‍പെടുത്താനോ
അദൃശ്യമായ നമ്മുടെ ബന്ധത്തിന്റെ
പൊന്‍നൂല്‍ മുറിക്കുവാനോ കഴിയുകയില്ല.
നമ്മളിരുവരുടേയും ഹൃദയത്തില്‍ വിടര്‍ന്നു നില്‍ക്കുന്നത്
ഒരേ പുഷ്പമാണ്.
ഒരേ മണമുള്ള ഒരേ നിറമുള്ള പൂവ്.
ഒരിക്കലും കൊഴിയാത്ത വാടാത്ത പൂവ്.
മരണശേഷം നമ്മള്‍ ഒന്നിക്കുമെന്ന്
എനിക്കും നിനക്കും അറിയാം.
ഇനി ഒരു ജന്മമുണ്ടെങ്കില്‍ അത്
നമ്മുടേതുമാത്രമായിരിക്കുമെന്നും
നമുക്കറിയാം.
അനുനിമിഷം ഞാന്‍ നിന്റെ ഹൃദയത്തോടും
നീ എന്റെ ഹൃദയത്തോടും ചേര്‍ന്നുനില്‍ക്കുന്നു.
ഹൃദയതാളം നമുക്ക് പരസ്പരം കേള്‍ക്കാം.
നീ എനിക്കായി മാത്രവും
ഞാന്‍ നിനക്കായി മാത്രവും
സംഭവിച്ചവര്‍.
എങ്കിലും സമാന്തരങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
4 comments:
വേട്ടനായ്ക്കളാണിന്നു'
ചുറ്റിലുമിരുട്ടിന്റെ
കാട്ടുപൊന്തകള്‍ക്കുള്ളി
ലിരുന്നു പാടാം മൂകം
നീ എനിക്കായി മാത്രവും
ഞാന്‍ നിനക്കായി മാത്രവും
സംഭവിച്ചവര്‍.
എങ്കിലും സമാന്തരങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍
:)
അങ്ങോട്ട് പറഞ്ഞാന്‍ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ.. :)
(നന്നായിരിക്കുന്നുട്ടോ, തുടര്‍ന്നും എഴുതുക..)
Post a Comment