Friday, November 2, 2007

നാലു കുറിപ്പുകള്‍

തെളിഞ്ഞ പകലില്‍
ആകാശം മറക്കുന്നു.
കറുത്ത രാത്രിയില്‍
ആകാശം തേടുന്നു.
***
പൂക്കള്‍ എനിക്കായി മാത്രം
മണം ചുരത്തിയിരുന്നുവെന്നറിഞ്ഞത്
അവ വാടി വീണപ്പോഴാണ്.
***
സ്വര്‍ഗത്തില്‍ കഴിയുന്നവന്
ഭൂമിജീവികളോട് പുഛം.
എന്നിട്ടും ഭൂലോകവാസികള്‍
ഉയരത്തിലുള്ളവരെ സ്തുതിക്കുന്നു.
***
എന്നെതൊടുന്നതും കൂടെ കിടന്നതും കാറ്റ്.
ഊതിയുണര്‍ത്തി വിയര്‍പ്പില്‍ കുളിപ്പിച്ച്
ഊതിയണച്ചുപറന്നതും കാറ്റ്.
കൂടെ കിടന്നവനപ്പോള്‍ പറയുന്നു:കാറ്റുപോയ്.........
***

6 comments:

ഫസല്‍ ബിനാലി.. said...

എന്നിട്ടും ഭൂലോകവാസികള്‍
ഉയരത്തിലുള്ളവരെ സ്തുതിക്കുന്നു.

swargam uyarathil, mukalil thanneyaano?

Nannayirikkunnu

വാണി said...

കുറിപ്പൂകള്‍ അസ്സലായിരിക്കുന്നു.

ഇനിയും എഴുതൂ..

ദിലീപ് വിശ്വനാഥ് said...

എനിക്കൊന്നും മനസിലായില്ല. (മനസിലാവാന്‍ ഞാന്‍ വലിയ പണ്ഡിതനൊന്നുമല്ല)

Sherlock said...

സത്യം..വാല്‍മീകി പറഞതേ എനിക്കും പറയാനുള്ളൂ

Sethunath UN said...

ന‌ന്നായല്ലോ കുറി‌പ്പുക‌ള്‍.

ഉപാസന || Upasana said...

കലേ,
കുറേക്കൂടെ നന്നാക്കൂ. വാല്‍മീകി, ജഹേഷ് ഭായ് ഇങ്ങനെ തറപ്പിച്ച് പറയരുത്. പുതിയ ആളല്ലേ...
:)
ഉപാസന

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.