Friday, November 9, 2007

സന്താനഗോപാലം

അവന്റെ അരക്കെട്ടിനുള്ളില്‍

അത് അപേക്ഷിച്ചു:

എന്നെ ജനിപ്പിക്കരുതേ.

എന്റെ ഗര്‍ഭപാത്രകവാടത്തിനരികിലും

അത് നിലവിളിച്ചപേക്ഷിച്ചു:

അരുതേ,ജന്മം നല്‍കരുതേ.

ഞങ്ങളും തീരുമാനിച്ചു:

-ജന്മം കൊടുക്കരുത്.

കൊല്ലാനാവാത്തവര്‍ ജീവിതം കൊടുക്കരുത്.

എന്നിട്ടും എണ്ണമറ്റ അവയെ

ഞങ്ങള്‍ കൊന്നുകൊണ്ടിരുന്നു.

അങ്ങനെ

പിറക്കാതെപോയ സന്താനങ്ങളുടെ

അനുഗ്രഹം ഞങ്ങള്‍ക്ക് നാള്‍തോറുമേറുന്നു.

ഭൂമിയിലെ മാതാപിതാക്കളോ

പുത്രശാപം ഏറ്റുവാങ്ങി

ദുരന്തജീവിതം ഉന്തിമാറ്റുന്നു.

3 comments:

lost world said...

ശ്രീകലയുടെ വരികള്‍ക്ക് തെളിച്ചമുണ്ട്,പുതുമയും.

ഉപാസന || Upasana said...

:)
കൊള്ളാം
ഉപാസന

Murali K Menon said...

“കൊല്ലാനാവാത്തവര്‍ ജീവിതം കൊടുക്കരുത്“ ???

ജീവന്‍ കൊടുക്കാന്‍ കഴിവുള്ളവര്‍, എടുക്കാന്‍ കഴിവുള്ളവര്‍...???

ആധുനിക കവികളും, ഉത്തരാധുനികരും കൂടി അരക്കെട്ടിനിടയിലും തുടകള്‍ക്കിടയിലും ഒക്കെയുള്ള നിലവിളികളെ കുറിച്ച് ഒരുപാട് കുണ്ഠിതപ്പെട്ട് കഴിഞ്ഞതാണ് പ്രിയ കവി...എന്ന് മാത്രം പറഞ്ഞ് പുതിയ രചനക്കായ് കാത്തിരിക്കുന്നു.

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.