Monday, November 12, 2007

സമാന്തര സഞ്ചാരം

ഞാന്‍ നിന്നെയും
നീ എന്നെയും
അഗാധമായി സ്നേഹിക്കുന്നുണ്ട്.
പക്ഷെ സാഹചര്യം അതു വെളിപ്പെടുത്താന്‍
നമ്മെ അനുവദിക്കുന്നില്ല.
എന്നിരുന്നാലും
ഞാനെപ്പോഴും നിന്നോടു കൂടെയും
നീ എപ്പോഴും എന്നോടു കൂടെയും
നിലനില്‍ക്കുന്നു.
ആര്‍ക്കും ഒന്നിനും നമ്മെ വേര്‍പെടുത്താനോ
അദൃശ്യമായ നമ്മുടെ ബന്ധത്തിന്റെ
പൊന്‍‌നൂല്‍ മുറിക്കുവാനോ കഴിയുകയില്ല.
നമ്മളിരുവരുടേയും ഹൃദയത്തില്‍ വിടര്‍ന്നു നില്‍ക്കുന്നത്
ഒരേ പുഷ്പമാണ്.
ഒരേ മണമുള്ള ഒരേ നിറമുള്ള പൂവ്.
ഒരിക്കലും കൊഴിയാത്ത വാടാത്ത പൂവ്.
മരണശേഷം നമ്മള്‍ ഒന്നിക്കുമെന്ന്
എനിക്കും നിനക്കും അറിയാം.
ഇനി ഒരു ജന്മമുണ്ടെങ്കില്‍ അത്
നമ്മുടേതുമാത്രമായിരിക്കുമെന്നും
നമുക്കറിയാം.
അനുനിമിഷം ഞാന്‍ നിന്റെ ഹൃദയത്തോടും
നീ എന്റെ ഹൃദയത്തോടും ചേര്‍ന്നുനില്‍ക്കുന്നു.
ഹൃദയതാളം നമുക്ക് പരസ്പരം കേള്‍ക്കാം.
നീ എനിക്കായി മാത്രവും
ഞാന്‍ നിനക്കായി മാത്രവും
സംഭവിച്ചവര്‍.
എങ്കിലും സമാന്തരങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍.

4 comments:

ധ്വനി | Dhwani said...

വേട്ടനായ്ക്കളാണിന്നു'
ചുറ്റിലുമിരുട്ടിന്റെ
കാട്ടുപൊന്തകള്‍ക്കുള്ളി
ലിരുന്നു പാടാം മൂകം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നീ എനിക്കായി മാത്രവും
ഞാന്‍ നിനക്കായി മാത്രവും
സംഭവിച്ചവര്‍.
എങ്കിലും സമാന്തരങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍

:)

ഏ.ആര്‍. നജീം said...

അങ്ങോട്ട് പറഞ്ഞാന്‍ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ.. :)

(നന്നായിരിക്കുന്നുട്ടോ, തുടര്‍ന്നും എഴുതുക..)

ഏ.ആര്‍. നജീം said...
This comment has been removed by the author.

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.