അക്ഷരക്കാട്ടിലെ
കവിതയെനിക്കു പൂക്കള്‍
കഥയെനിക്കു കനി
കാടെനിക്കൊരു കേളീഗൃഹം.
പച്ചപ്പും തണുപ്പും
കാറ്റും കുളിരും എന്റെ തോഴിമാര്
നായാടാന് അക്ഷരങ്ങള്‍ മാത്രമുള്ള
കാടെനിക്കൊരു കേളീഗൃഹം.
അട്ടഹസിക്കുന്നവരും ആജ്ഞാപിക്കുന്നവരും ഇല്ലാത്ത
ഉടയോനും അടിയാനും ഇല്ലാത്ത
കവിതയും കഥയും മാത്രം വിളയുന്ന
കാടെനിക്കൊരു കേളീഗൃഹം.
കാട്ടിലെ പാട്ടിന്നവസാനമില്ല
എന്നാലോ കാടു മൌനസമ്പന്നം
കാട് ധ്യാനനിറവിലെ അനുഭൂതി
സദാ ആനന്ദമൂര്ഛയേകുന്ന
കാടെനിക്കൊരു കേളീഗൃഹം.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
3 comments:
നല്ല കവിത
പറഞ്ഞുവരുമ്പം പുലിയാണില്ല്ലേ?
നല്ല ആശയം...
അക്ഷരക്കാട്ടിലെ
കവിതയെനിക്കു പൂക്കള്‍
കഥയെനിക്കു കനി
കാടെനിക്കൊരു കേളീഗൃഹം
athe, nammukk aksharangale snehikkaam...
nalla Varikal
Post a Comment