അവള് നഗ്നയായി
പ്രകൃതിയിലേക്കിറങ്ങി.
എന്നിട്ടും
അവളുടെ നഗ്നത
ആരും കണ്ടില്ല.
ഒടുവില്‍ അവള് നെഞ്ചുപൊളിച്ച്
ഹൃദയം പുറത്തെടുത്ത്
തട്ടിക്കളിച്ചുകൊണ്ട്
ലോകത്തിന്റെ നെഞ്ചിലൂടെ നടന്നു.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
13 comments:
എന്റമ്മേ, അതെപ്പൊ?!
"ഒടുവില്‍ അവള് നെഞ്ചുപൊളിച്ച്
ഹൃദയം പുറത്തെടുത്ത്
തട്ടിക്കളിച്ചുകൊണ്ട്
ലോകത്തിന്റെ നെഞ്ചിലൂടെ നടന്നു."
ഹൃദയം പുറത്തെടുത്ത് തട്ടിക്കളിക്യേ? അപ്പോള്‍ അവള് കൊളാപ്സായില്ലേ?
ഇല്ല അവള് കൊളാപ്സായില്ല; അവള് അതീവ മോദത്തോടെ അതു തട്ടിക്കളിച്ചു നടന്നു.
മനസ്സിലായില്ല അല്ലേ! അവള്‍ക്കു ഇരട്ടച്ചങ്കായിരുന്നു.
അയ്യോ, എന്തൊക്കെ പ്രശ്നങ്ങളാ..
എനിവേ, എനിക്കൊന്നും മനസ്സിലായില്ല.
എന്തിരിതണ്ണാ?
കല,
കമന്റുകള്‍ക്ക് മറുപടി പറയില്ലേ..? :)
ആശയം ഉണ്ടെന്ന് തോന്നുന്നു കവിതക്ക്. അത് വായനക്കാര്‍ക്ക് മനസ്സിലായില്ലെങ്കില്‍ ഒന്നു വിശദീകരിച്ചു കൂടെ..?
:)
ഉപാസന
മുകളിലെ കമന്റുകള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു
കവിത ഇഷ്ടമായി
ക്രൂരമായ
വരികള്‍
മനസിനെ ഭീതിപ്പെടുത്തുന്നുണ്ടെങ്കിലും...
ക്രൂരമായ വരികള്‍ മനസ്സിനെ വല്ലാതെ ടോര്‍ച്ചര്‍ ചെയ്യുന്നു. ഗ്വാണ്ടനാമോ ബേയില്‍ കൊണ്ടിടുകയായിരുന്നു, ഇതിലും ഭേദം!
അക്ഷരക്കാടെന്ന ബ്ളോഗ് തലക്കെട്ട് അസ്സലായി.
ഉപാസനേ,എനിക്കറിയില്ല എങ്ങനെ വിശദീകരിക്കണമന്ന്.അതുകൊണ്ടാണ് ഒന്നും പ്രതികരിക്കാത്തത്.എങ്കിലും അറിയാവുന്നതുപോലെ പറയാം.മനസ്സിന്റെ നഗ്നതയാണ് ഉദ്ദേശിച്ചത്.ഉള്ളം സത്യസന്ധമായി കാണാന്‍ ആരുമില്ല.നെഞ്ചു പൊളിച്ചു കാണിച്ചാല്‍ ഇരട്ടച്ച്ങ്കെന്നു പറയുന്ന കാലം.ഉപാസന ക്ഷമിക്കുക.
വാല്മീകീ,മുടങ്ങതെ എന്നെ ശ്രദ്ധിക്കുന്നതില്‍ അതീവ സന്തൊഷം,നന്ദി.
ഫസല്‍,വിശദീകരണം തൃപ്തികരമോ?
സെബിന്,നല്ല വാക്കുകള്‍ക്ക് നന്ദി.
ദ്രൌപദീ,
എനിക്ക് താങ്കളുടെ രചനകള്‍ വളരെ ഇഷ്ട്മാണ്.പലപ്പോഴും കമന്റ് അയക്കുമ്പോള്‍ പോകുന്നില്ല.എറര്‍മെസേജ് വരുന്നു.എങ്കിലും എന്നെ വായിക്കുന്ന ആ വലിയ മനസ്സിന് നന്ദി.
ആവനാഴിക്കും പയ്യന്സിനും പ്രത്യേകം നന്ദി.
സതീശിനോട് എന്തു പറയാന്‍?
എല്ലവരോടും സ്നേഹം മാത്രം.
നന്നായിരിക്കുന്നു.
ആശയവും അവതരണവും.
ഇന്നാണെല്ലാം കണ്ടത്.
-സുല്‍
വളരെ നന്ദി സുല്‍.അഭിപ്രായം എന്തയാലും തുറന്നു പറയുക.
eythavalaanu ee vikruthy kaattiyathu
aarum kaanaanjhathu nannaayi...allankil.. ???? eeshawaro raksha
കാപട്യം ഹൃദയത്തിലും ഉള്ളവര്‍ എങ്ങനെ...?
Post a Comment