തീ തിന്ന യുവതി
കണ്ണീരു കുടിച്ചു മരിച്ചു.
അവളെ ഒരുവന്
സ്നേഹിച്ചുകൊന്നതാണെന്ന് ജനസംസാരം.
അതല്ല,
ഉപ്പുതിന്നിട്ട് വെള്ളം കിട്ടാതെ
കണ്ണീരു കുടിച്ചതാണെന്ന് മറുമൊഴി.
അതുമല്ല,
തീയില്‍ കുരുത്തവളായതുകൊണ്ടാണ്
അവള് തീ തിന്നതെന്ന് മറ്റുചിലര്‍.
വെയിലത്തുവാടിയ പെണ്ണിന്
കണ്ണീരെങ്കിലും കുടിക്കാന്‍ വേണ്ടേ?
കണ്ണീരിലും വിഷം കലര്‍ന്നത്
അവളറിയാതെ പോയി.
മൃതദേഹം പരിശോധിച്ച
ഡോക്ടര്‍ പറഞ്ഞു:
മരിക്കുന്നതിനു മുമ്പും
അവളുടെ കണ്ണില്‍ ചോരയില്ലായിരുന്നു.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
12 comments:
നന്നായിരിക്കുന്നു, വരികള്‍!
“കണ്ണീരിലും വിഷം കലര്‍ന്നത്
അവളറിയാതെ പോയി...”
നന്നായിരിക്കുന്നു കവിത..
നല്ല വരികള്‍. ശ്രീലതയുടെ വരികള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്നു.
കരുത്തുറ്റ വരികള്‍
"തീ തിന്ന യുവതി
കണ്ണീരു കുടിച്ചു മരിച്ചു.
അവളെ ഒരുവന്
സ്നേഹിച്ചുകൊന്നതാണെന്ന് ജനസംസാരം."
നല്ല ശക്തിയുള്ള വരികള്‍
ശക്തിയുള്ള വരികള്‍!
അതിമനോഹരം....അഭിനന്ദനങ്ങള്‍!!
കണ്ണീരില്‍ ശകലം ഉപ്പൊഴിച്ചു് കുടിച്ചു് ചത്താലോ എന്നാലോചിച്ചിരിക്കുമ്പൊഴാ ഇതു് വായിച്ചതു്. ചത്താല്‍ പിന്നെ ഇതുപോലുള്ള നല്ല കവിതകള്‍ വായിക്കാന്‍ പറ്റുമോ? അതുകൊണ്ടു് ചാവല്‍ വേണ്ടാന്നു് വച്ചു. രക്ഷപെടുത്ത്യേനു് നന്ദി! :)
നല്ല വരികളും, ആശയവും.:)
ഒരു കനലെരിയുന്നു ആത്മാവില്‍ നിന്ന്...
തീ തുപ്പുന്ന വാക്കുകള്‍ക്ക് മുന്നില്‍ നമിക്കുന്നു....
kala
good work
keep it up
:)
upasana
nalla varikal.
Post a Comment