എന്റെ പൂജാമുറിയില്‍
ഏഴുതിരിയിട്ട നിലവിളക്ക് ഒരിക്കലുണ്ടായിരുന്നു.
ദീപനാളശോഭയില്
ഈശ്വരന്മാര്ക്ക് മന്ദഹസിക്കുന്ന മുഖമായിരുന്നു.
ശാന്തി സമ്മാനിക്കുന്ന ദൈവമുഖങ്ങള്‍.
പിന്നീട് തിരികള്‍ ഓരോന്നായി കെട്ട്
ഒരു കരിന്തിരിമാത്രം ശേഷിച്ചു.
എണ്ണയൊഴിക്കാനോ തിരി നീട്ടാനോ
ഒരു കൈ പോലും ഉണ്ടായില്ല.
പൂജാമുറിയില്‍ ഇരുട്ടു വളര്‍ന്നു കുടിപാര്‍ത്തു.
ഇപ്പോള്‍ ദൈവങ്ങള്‍ക്ക് കരുവാളിച്ച മുഖം.
അവരുടെ പൈശാചിക അട്ടഹാസങ്ങള്‍.
മുമ്പോട്ടുള്ള പാത ഇരുട്ടിലാണ്ടുപോയി.
എങ്ങോട്ടു തിരിയണമെന്നറിയാതെ നില്ക്കുന്ന എന്റെ നിലവിളക്കില്‍
ഒരു തിരിയെങ്കിലും കൊളുത്തിത്തരാന്
ആരും വരില്ലേ?
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(33)
-
▼
November
(28)
- പ്രണയമില്ലാത്തവന്
- പെണ്ണ്
- പൊങ്കാല
- വിശുദ്ധപ്പൂട്ട്
- ഗൌരീസങ്കടം
- യാത്രാമൊഴി
- കപ്പിത്താന്റെ ജഡം
- അക്ഷരക്കാട്
- സമാന്തര സഞ്ചാരം
- ദാഹം
- കണി
- നാട്യം
- തൊട്ടുണര്‍ത്തുന്നവന്‍
- സന്താനഗോപാലം
- അറിയാത്തവനോട്
- ശവം
- പ്രാധാന്യം
- സന്യാസിനി
- മധുരം
- നഗ്ന
- തിരസ്ക്കാരം
- സമര്‍പ്പണം
- ജന്മം
- മുഖങ്ങള്‍
- ഉറക്കത്തിന്റെ കിനാവ്
- നാലു കുറിപ്പുകള്‍
- നൈവേദ്യം
- നിലവിളക്ക്
-
▼
November
(28)
About Me
- ശ്രീകല
- അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.
5 comments:
:) കൊള്ളാം..
തിരികൊളുത്താന്‍ ആരെങ്കിലും വരുമായിരിക്കും അല്ലേ
വരും, വരാതിരിക്കില്ല.
പ്രതീക്ഷകള്‍ ഉണ്ടാവട്ടെ..
നന്നായി
എഴുത്ത് തുടരുക
Kutty aasikkunnathe aagrahikkuka
aakaththathe aasikkumpO thirichchatikal pratheekshikkuka.
appo pakappe onnumundaavilla...
Someone will of course come to lighten your dreams, your ambitions...
keep waiting for that person
:)
upaasana
Post a Comment