Saturday, November 3, 2007

തിരസ്ക്കാരം

കവിതകള്‍ കൊണ്ട്
നിനക്കായി ഞാനൊരു പൂക്കാലമൊരുക്കി.
അലസമായ നോട്ടമെറിഞ്ഞ്
നീ കടന്നുപോയി.
കഥകള്‍കൊണ്ട് ഒരത്താഴവിരുന്നൊരുക്കി
നിനക്കായ് ഞാന്‍ കാത്തിരുന്നു.
അവഗണനയുടെ കരിമുള്ളെറിഞ്ഞ്
നീ പറഞ്ഞു:
കഥയോ കവിതയോ അല്ല
ജീവിതമാണ് എനിക്കു വേണ്ടത്.

5 comments:

ശ്രീ said...

അതെ, ജീവിതത്തിനാണ്‍ പ്രാധാന്യം. പക്ഷെ, ഒപ്പം കഥയും കവിതയും വേണം.

നല്ല കവിത.
:)

ദിലീപ് വിശ്വനാഥ് said...

ഞാനങ്ങിനെ അലസമായ നോട്ടമെറിഞ്ഞ് കടന്നു പോയതല്ല. തെറ്റിദ്ധരിക്കരുത്, കവിത നന്നായി.

Rasheed Chalil said...

ഭാവനയുടെ ലോകത്തിനപ്പുറത്ത് ജീവിതമെന്ന യാദാര്‍ത്ഥ്യത്തിന്റെ തിരിച്ചറിവ് തന്നെ പ്രധാനം.

Jayakeralam said...

nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
http://www.jayakeralam.com

ഹാരിസ് said...

പുഴയും പാടവും പൂക്കളും കൊണ്ട് വെറുപ്പിക്കുന്നില്ല ഈ കവിതകള്‍.
ആത്മഭാഷണം ഒളിഞ്ഞ് കേള്‍ക്കുന്നതിന്റെ ഒരു അസ്വൊരസ്യം മാത്രം.

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.