Sunday, November 11, 2007

ദാ‍ഹം

വരളുന്ന കണ്ഠത്തിലിറ്റുനീര്‍ വീഴ്ത്താന്‍
വരിക നീ
വന്നെന്റെ
ഉള്ളിലെ തീയണച്ചീടുക
തളരുമീയുടലിനെ
താങ്ങി നിര്‍ത്തീടുക
നിന്നോടു ചേര്‍ക്കുക
ചുംബിച്ചു കൊല്ലുക

10 comments:

chithrakaran ചിത്രകാരന്‍ said...

തീര്‍ച്ചയായും അവന്‍ വരും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അത്രക്കു വേണോ
:)

Anonymous said...

അവസാനം പറഞ്ഞതെനിക്കിഷ്ടായി.

ആവനാഴി said...
This comment has been removed by the author.
ആവനാഴി said...

വരളുന്ന കണ്ഠത്തിലിളനീരുവീഴ്ത്തുവാന്‍
ഒരു തേങ്ങയായവന്‍ വന്നിടും,
പിന്നെ മനതാരിലെരിയുന്നതീയണച്ചിട്ടവന്‍
തളരാതെ ചുംബിച്ചുകൊന്നിടും!

ഏ.ആര്‍. നജീം said...

അപ്പോ ഡ്രാക്കളയെ ആണോ വിളിക്കുന്നത്..?
അല്ല ചുമ്പിച്ചു കൊല്ലുന്നത് കണ്ടിട്ടുള്ളത് അദ്ദേഹമാണേ അതാ ഒരു ഡൗട്ട്...

(നന്നായിട്ടോ ... )

അനു said...

ചുംബിച്ചു കൊല്ലാനൊന്നും എന്നെക്കൊണ്ടു പറ്റില്ല... വേണമെങ്കില്‍.. :)

Murali K Menon said...

കിട്ടുന്ന സ്നേഹം ആര്‍ക്കും മതിയാവുന്നില്ല. സങ്കല്പത്തിലെ സ്നേഹം മാത്രമാണ് മനസ്സിനെ സന്തോഷിപ്പിക്കുക, അതൊരിക്കല്‍ നേടാനാവും എന്ന ആ സ്വപ്നം, അങ്ങനെ ജീവിച്ച് മനുഷ്യജന്മം ഒടുങ്ങുന്നു. ലഭിക്കുന്ന സ്നേഹം ഒന്നുമല്ലെന്ന ചിന്തയില്‍ അതും ആസ്വദിക്കാന്‍ കഴിയാതെ പോകുന്നു. അല്ലേ കവീ...

ശ്രീഹരി::Sreehari said...

:)

Sreejith K. said...

എനിക്ക് പെട്ടെന്ന് ഇതാണ് ഓര്‍മ്മ വന്നത്.

Hold Me, Thrill Me, Kiss Me, Kill Me. ഇത് ഒരു പ്രശസ്തമായ പാട്ടിന്റെ വരികള്‍ ആണ്( വീഡിയോ )

ഇഷ്ടമായി വരികള്‍.

About Me

My photo
അക്ഷരങ്ങളുടെ മാത്രം ലോകത്തില്‍ എപ്പോഴും വിഹരിക്കാന്‍ ഇപ്പോഴും മോഹിക്കുന്ന ഒരാള്‍.